എറണാകുളം: സി.എ. വിദ്യാർഥിനിയായിരുന്ന മിഷേൽ ഷാജിയുടെ മരണത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന പിതാവിന്റെ തള്ളി ഹൈക്കോടതി. മിഷേലിന്റെ മരണത്തെ സംബന്ധിച്ച് വിട്ടുപോയ കാര്യങ്ങൾകൂടി വിശദമായി പരിശോധിച്ച് അന്വേഷണം ഉടൻ പൂര്‍ത്തിയാക്കണമെന്ന് ക്രൈംബ്രാഞ്ചിന് കോടതി നിര്‍ദേശം നല്‍കി. മിഷേലിന്റെ പിതാവ് പിറവം മുളക്കുളം എണ്ണയ്ക്കാപ്പിള്ളിൽ ഷാജിയുടെ ഹർജി തീർപ്പാക്കിയാണ് കോടതി ഉത്തരവ്.
ജസ്റ്റിസ് സി.എസ്. സുധയാണ് ഹർജി പരിഗണിച്ചത്. അമിക്കസ് ക്യൂറിയെ നിയോഗിച്ച് കേസ് ഡയറിയടക്കം കോടതി വിശദമായി പരിശോധിച്ചിരുന്നു. മിഷേലിന്റേത് മുങ്ങിമരണമാണെന്ന ക്രൈംബാഞ്ചിന്റെ കണ്ടെത്തലിനോട് യോജിച്ചുകൊണ്ടാണ് സി.ബി.ഐ. അന്വേഷണ ആവശ്യം തള്ളിയത്.
2017 മാർച്ച് ആറിനാണ് എറണാകുളത്ത് സി.എ. ഫൗണ്ടേഷൻ കോഴ്സ് വിദ്യാർഥിനിയായിരുന്ന മിഷേലിനെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മിഷേല്‍ കായലിൽ ചാടി ജീവനൊടുക്കിയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്. ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു
Discussion about this post