ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് മുൻ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഡൽഹി കേരളാ ഹൗസിൽ വച്ചാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. എന്നാൽ, കൂടിക്കാഴ്ചയെ കുറിച്ച് കൂടുതലൊന്നും ജയരാജൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല.
എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞ ശേഷം മുഖ്യമന്ത്രിയുമായി ഇതിനു മുൻപും കൂടിക്കാഴ്ച നടത്തിരുന്നുവെന്നും ഇത് സാധാരണ കൂടിക്കാഴ്ച്ച മാത്രമായിരുന്നുവെന്നുമാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ഇൗ കൂടിക്കാഴ്ച്ചയെ കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കേണ്ട കാര്യമില്ല. രാഷ്ട്രീയം അതിന്റെ വേദിയിൽ ചർച്ച ചെയ്യാം. ഇപ്പോൾ സീതാറാം യെച്ചൂരിയ്്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ പോവുകയായിരുന്നു. അദ്ദേഹത്തിന്റെ ഓർമകളാണ് ഇപ്പോൾ തങ്ങളുടെ മനസിലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post