ലക്‌നൗ: ജ്ഞാൻവാപി തർക്ക മന്ദിരം ക്ഷേത്രമായിരുന്നുവെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ മന്ദിരത്തെ മസ്ജിതെന്ന് വിളിക്കുന്നത് ദൗർഭാഗ്യകരമാണ്. ഇവിടെ ഭഗവാൻ ശിവനാണ് കുടികൊള്ളുന്നത് എന്നും യോഗി വ്യക്തമാക്കി. ഗോരഖ്പൂരിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തർക്ക മന്ദിരമായ ജ്ഞാൻവാപി ഇസ്ലാമിക ആരാധനാ കേന്ദ്രമായ മസ്ജിദ് എന്ന് അറിയപ്പെടുന്നത് ദൗർഭാഗ്യകരമാണ്. യഥാർത്ഥത്തിൽ ഇതൊരു ക്ഷേത്രമാണ്. സാക്ഷാൽ വിശ്വനാഥാന് ഇവിടെ കുടികൊള്ളുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ജ്ഞാൻവാപി ക്ഷേത്രമാണെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണം ആയിരുന്നു. അതുണ്ടായിരുന്നുവെങ്കിൽ നമ്മുടെ രാജ്യം ഒരിക്കലും ബ്രീട്ടീഷുകാർക്ക് അടിമപ്പെടുകയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ജ്ഞാൻവാപി മന്ദിരം ക്ഷേത്രമായിരുന്നുവെന്നതിന്റെ നിരവധി വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇതിനിടെയാണ് യോഗി ആദിത്യനാഥിന്റെ പരാമർശം.
അടുത്തിടെ പൂർത്തിയായ ആർക്കിയോളജിക്കൽ സർവ്വേയിൽ ജ്ഞാൻവാപി ക്ഷേത്രം ആയിരുന്നുവെന്നതിന്റെ നിരവധി തെളിവുകൾ ആണ് അധികൃതർക്ക് ലഭിച്ചിട്ടുള്ളത്. ഇവിടെ നിന്നും ഹൈന്ദവ ദേവീ വേവന്മാരുടെ വിഗ്രഹങ്ങൾ, ചിത്രങ്ങൾ തുടങ്ങി ക്ഷേത്രമാണെന്ന് സാധൂകരിക്കുന്ന നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്.
Discussion about this post