ഒഴിവ് നേരങ്ങളിൽ വിനോദത്തിനായി ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകളിൽ ഏർപ്പെടുന്നവർ ആയിരിക്കും നമ്മളിൽ ഭൂരിഭാഗവും. ഇത്തരം കളികൾ സ്ഥിരമായി കളിക്കുന്നത് നമ്മുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ചില രാജ്യങ്ങളിൽ കുട്ടികളുടെ ബുദ്ധിവികാസത്തിനായി അക്കാദമിക തലത്തിൽ ഇത്തരം ഗെയിമുകൾ പ്രയോജനപ്പെടുത്താറുണ്ട്. ബുദ്ധി ഉപയോഗിച്ച് കളിക്കേണ്ട ഗെയിമുകൾ ആണ് ഇവ. ഇത്തരത്തിൽ ഒരു ഗെയിമാണ് ചുവടെ കൊടുത്തിരിക്കുന്നത്.
ഒറ്റ നോട്ടത്തിൽ ഇതൊരു ചുവന്ന വൃത്തമാണെന്നാണ് നമുക്ക് തോന്നുക. എന്നാൽ ഇതിനുള്ളിൽ ഒരു മൃഗം ഒളിച്ചിരിക്കുന്നുണ്ട്. അത് ഏതെന്ന് നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ?. എട്ട് സെക്കന്റിൽ വേണം നിങ്ങൾ ഈ മൃഗത്തെ കണ്ടെത്താൻ.
1,2,3,4,5,6,7,8.. സമയം അവസാനിച്ചിരിക്കുന്നു. നിങ്ങൾ വൃത്തത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന മൃഗത്തെ കണ്ടെത്തിയെങ്കിൽ മികച്ച ബുദ്ധിശക്തിയാണ് ഉള്ളതെന്നാണ് വ്യക്തമാകുന്നത്. കാരണം ബുദ്ധിശക്തിയുള്ളവർക്ക് മാത്രമേ മൃഗത്തെ അതിവേഗത്തിൽ കണ്ടെത്താൻ കഴിയുകയുള്ളൂ. മറ്റുള്ളവർക്കും മൃഗത്തെ കണ്ടെത്താൻ കഴിഞ്ഞേക്കും. പക്ഷെ സമയം എടുത്തേക്കാം.
കുതിരയാണ് ചിത്രത്തിൽ ഒളിച്ചിരിക്കുന്ന ആ മൃഗം.
Discussion about this post