മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറാണ് ഉർവ്വശി.2023-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ തന്റെ പേരിൽ റെക്കോർഡുകൾ എഴുതി ചേർക്കുകയാണ് താരം. ഇത് ആറാം തവണയാണ് ഉള്ളൊഴുക്കിലെ പ്രകടനത്തിലൂടെ ഉർവ്വശിയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം എത്തുന്നത്. ഇതോടെ ഏറ്റവും കൂടുതൽ തവണ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന നടിയെന്ന് റെക്കോർഡും ഉർവ്വശിയുടെ പേരിലായി.
ഇപ്പോഴിതാ മറക്കാനാകാത്ത ആ നാളുകളിൽ നേരിട്ട മാനസിക സമ്മർദ്ദത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഉർവശി. ഒരു ഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ച് പോലും താൻ ചിന്തിച്ചിരുന്നെന്ന് താരം പറയുന്നു. അന്ന് കമൽ ഹാസൻ തനിക്ക് തന്ന ആത്മധൈര്യത്തെക്കുറിച്ചും താരം വ്യക്തമാക്കി.ധൈര്യമുള്ള ആർക്കും മരിക്കാം. ഭീരുക്കൾക്ക് മരിക്കാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയൊരു കടപ്പാട് കമൽ സാറിനോടുണ്ട്. എല്ലാക്കാലത്തും ആ വ്യക്തി ബന്ധം നിലനിൽക്കുന്നുണ്ടെന്നും ഉർവശി വ്യക്തമാക്കി
‘നമ്മളെ സ്നേഹിക്കുന്നവരെ വിട്ട് നിങ്ങൾ കരഞ്ഞോ എന്ന് പറഞ്ഞ് പോകാൻ ധൈര്യം വേണം. അതൊക്കെ ഈസിയുള്ള മാർഗമല്ലേ, നിങ്ങൾക്ക് പറ്റിയ മാർഗം സ്വീകരിച്ചോളൂ, പക്ഷെ നിങ്ങൾക്ക് സിനിമയോട് കടപ്പാടുണ്ട്. പ്രേക്ഷകരോട് കടപ്പാടുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.നിങ്ങളില്ലെങ്കിലും ലോകം അങ്ങനെ തന്നെ മുന്നോട്ട് പോകും, ഒന്നോ രണ്ടോ ദിവസത്തെ സംസാരം. അത് കഴിഞ്ഞ് സാധാരണ രീതിയിലാകും. ഇതിന് വേണ്ടി എന്തിന് സ്വന്തമായി കഷ്ടപ്പെടുന്നത്. എന്തായാലും എന്നെങ്കിലും ഒരിക്കൽ പോയേ പറ്റൂ.ദൈവത്തിലാണല്ലോ ഉർവശിക്ക് വിശ്വാസം. ദൈവത്തോട് വിളിച്ച് ചോദിക്ക്, ഞാനങ്ങനെ ദൈവത്തോട് വിളിച്ച് ചോദിക്കുന്ന ആളല്ല’ എന്നും പറഞ്ഞുവെന്ന് ഉർവ്വശി പറയുന്നു.
Discussion about this post