തിരുവനന്തപുരം: മുട്ടക്കോഴിയെ വളര്‍ത്തി ദിവസവരുമാനം കണ്ടെത്തുന്ന വീട്ടമ്മമാരെ വരെ കബളിപ്പിച്ച് തമിഴ്‌നാട്ടില്‍ നിന്ന് വളര്‍ത്തുകോഴിയെ എത്തിക്കുന്നവര്‍. മുട്ടക്കോഴി കുഞ്ഞുങ്ങളെന്ന പേരില്‍ തമിഴ്നാട്ടില്‍ നിന്നെത്തുന്നതില്‍ കൂടുതലും പൂവന്‍ കോഴിക്കുഞ്ഞുങ്ങളെന്നാണ് പരാതി. റോഡരികിലെ വില്പനക്കാരില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നവരാണ് കബളിപ്പിക്കപ്പെടുന്നത്.
വളര്‍ച്ചയെത്തുമ്പോള്‍ തമിഴ്‌നാട് കോഴികളില്‍ 80 ശതമാനവും പൂവനായിരിക്കും. ഇതോടെ ഇറച്ചിക്കായി വില്‍ക്കേണ്ടി വരും. ഗ്രാമങ്ങളിലെ വീട്ടമ്മമാര്‍ നല്ല വരുമാനം പ്രതീക്ഷിച്ചാണ് മുട്ടക്കോഴികളെ വളര്‍ത്തുന്നത്.
പൂവന്‍ കോഴിക്കുഞ്ഞുങ്ങളെ ഫാമുകളില്‍ നിന്ന് ഏജന്റുമാര്‍ വില കുറച്ച് വാങ്ങി ഇതോടൊപ്പം മുട്ടക്കോഴി കുഞ്ഞുങ്ങളെ കലര്‍ത്തിയാണ് വില്പന. ഇത്തരം കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കാറില്ല. ഒരുമാസം പ്രയമാകുമ്പോള്‍ റോഡരികില്‍ വലകെട്ടി വില്പനയ്‌ക്കെത്തിക്കും. ഇവരുടെ ഏജന്റുമാര്‍ ഇരുചക്ര വാഹനങ്ങളില്‍ വീടുകളിലും എത്തിക്കാറുണ്ട്. മൂന്നുമാസം കൊണ്ടേ പൂവന്‍ കോഴികളെ തിരിച്ചറിയാനാവൂ. തീറ്റച്ചെലവ് കൂടുന്നതിനാലാണ് ഫാമുകള്‍ പൂവന്‍ കോഴികളെ തുടക്കത്തിലേ ഒഴിവാക്കുന്നത്.
Discussion about this post