തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യ വിളമ്പി കേന്ദ്രമന്ത്രി സുരഷ് ഗോപി. തുടർച്ചയായ 25ാം വർഷംസേവാഭാരതിയുടെ നേതൃത്വത്തിൽ നൽകുന്ന ഓണസദ്യയുടെ ഭാഗമായിട്ടാണ് സുരേഷ് ഗോപി ഭക്ഷണം വിളമ്പി നൽകിയത്.
തിരുവോണ ദിവസം ഓണസദ്യ കഴിക്കാതെ ആരും ഉണ്ടാകരുതെന്ന സേവാഭാരതി പ്രവര്‍ത്തകരുടെ ദൃഢനിശ്ചയം ലക്ഷക്കണക്കിന് അശരണരുടെ ആശ്രയമായി മാറിയിരിക്കുകയാണ്.
1999 ലാണ് ഓണസദ്യയ്‌ക്ക് തുടക്കം കുറിച്ചത്. 1998 ലെ ഓണനാളില്‍ ആര്‍എസ്എസിന്റെ സാംഘിക് കഴിഞ്ഞുവരുന്ന പ്രവര്‍ത്തകരാണ് രോഗികളുടെ കൂട്ടിരുപ്പുകാര്‍ ഭക്ഷണത്തിന് വേണ്ടി അലഞ്ഞു തിരിയുന്ന കാഴ്ച കണ്ടണ്ടത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ തങ്ങളുടെ വീടുകളില്‍ തയാറാക്കിയ ഭക്ഷണം കൊണ്ടുവന്ന് നല്കി. തുടര്‍ന്നാണ് തിരുവോണ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗികള്‍ക്കും കുട്ടിരിപ്പുകാര്‍ക്കും ഓണസദ്യ നൽകണമെന്ന ദൗത്യം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്.
Discussion about this post