പ്രണയവും സൗഹൃദവും നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനിക്കുന്ന രണ്ട് ബന്ധങ്ങളാണ്. അത്രയേറെ ആഴത്തിൽ തന്നെയാണ് ഈരണ്ട് ബന്ധങ്ങളും മനസിൽ പതിക്കുന്നത്. ജീവിതം തന്നെ മാറിമറിയാൻ ഈ ബന്ധങ്ങൾ മതി.എന്നാല്‍ പ്രണയിക്കുന്നയാളോടാണോ സുഹൃത്തിനോടാണോ തലച്ചോറിന് കൂടുതല്‍ ബന്ധമുണ്ടാക്കാന്‍ സാധിക്കുക?
പലർക്കും മനസിൽ വരുന്നത് പല ഉത്തരങ്ങൾ ആയിരിക്കും .ന്യൂറോ ഇമേജില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് പെരുമാറ്റത്തിന്റെ കാര്യത്തിലും തലച്ചോറിലെ നാഡീവ്യൂഹങ്ങളുടെ പ്രതികരണത്തിന്റെ കാര്യത്തിലും കൂടുതല്‍ പൊരുത്തമുള്ളത് സുഹൃത്തുക്കളേക്കാള്‍ പ്രണയിക്കുന്നവര്‍ തമ്മിലാണത്രേ.യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളായ 25 പ്രണയജോടികളെയും 25 ജോടി അടുത്ത സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്.
പൊരുത്തം കൂടുതല്‍ പ്രകടമാകുന്നത് തലച്ചോറിലെ വികാരങ്ങളെയും ധാരണശേഷി പ്രക്രിയകളെയും നിയന്ത്രിക്കുന്ന പ്രീ ഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിലാണെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.വൈകാരികമായ വീഡിയോ ക്ലിപ്പുകള്‍ കാണുമ്പോള്‍ ആളുകളുടെ തലച്ചോറിലുണ്ടാകുന്ന പ്രതികരണം ഇഇജി ഹൈപ്പര്‍സ്‌കാനിങ് ഉപയോഗിച്ച് രേഖപ്പെടുത്തി. രണ്ട് പേരുടെ തലച്ചോറില്‍ നിന്നുള്ള സിഗ്നലുകള്‍ ഒരേ സമയം റെക്കോര്‍ഡ് ചെയ്യുന്ന സംവിധാനമാണ് ഇഇജി ഹൈപ്പര്‍സ്‌കാനിങ്.
ഇതില്‍ നിന്ന് തലച്ചോറിലെ നാഡീവ്യൂഹപരമായ പൊരുത്തം കൂടുതല്‍ പ്രണയിനികളിലാണ് ദൃശ്യമാകുന്നതെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. സങ്കടം, ദേഷ്യം പോലുള്ള നെഗറ്റീവ് വികാരങ്ങളാണ് പ്രണയജോടികള്‍ക്കിടയില്‍ കൂടുതല്‍ ശക്തമായ പൊരുത്തമുണ്ടാക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തി. പ്രണയബന്ധങ്ങള്‍ക്കിടയില്‍ ശക്തമായ വൈകാരിക ബന്ധം സ്ഥാപിക്കുന്നതില്‍ നെഗറ്റീവ് വികാരങ്ങള്‍ മുഖ്യ സ്ഥാനം വഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇത്
Discussion about this post