ഇന്ന് ലോകത്ത് സൗന്ദര്യത്തിന്റെ നിർവ്വചനമേ വ്യത്യസ്തമാണ്. എല്ലാ വാർപ്പ് മാതൃകകളെയും തച്ചുടച്ചാണ് ഇന്ന് പല സൗന്ദര്യ നിർവ്വചനങ്ങളും. എന്നാൽ ഇതിനോട് യോജിക്കാനാവാത്ത പലരും വ്യത്യസ്തമായ മുഖസൗന്ദര്യവും ശരീര സൗന്ദര്യവും ഉള്ളവരെ ബോഡി ഷേയ്മിംഗ് ചെയ്യുന്നു. സോഷ്യൽ മീഡിയയുടെ ഈ യുഗത്തിൽ അത് സൈബർ ആക്രമണത്തിലേക്ക് വഴിമാറുന്നു.
ഇന്നത്തെ കാലത്ത് പലരേയും, പ്രത്യേകിച്ചും സ്ത്രീകളെ ബാധിയ്ക്കുന്ന ഒന്നാണ് അരക്കെട്ട് മുതല്‍ താഴേയ്ക്ക് വണ്ണം കൂടുന്നത്.പുരുഷന്മാരില്‍ ഇത്തരം കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് കുടവയര്‍ രൂപത്തിലാകും. ചില സ്ത്രീകള്‍ക്ക് അരക്കെട്ട് ഭാഗത്ത് തടി കൂടുന്നതിന് ഒപ്പം വയറും ചാടും. നിതംബഭാഗത്തെ കൊഴുപ്പ് സ്ത്രീകള്‍ക്ക് സൗന്ദര്യം കൂട്ടുന്നുവെന്ന് കരുതുന്നവരുണ്ട്. പല സെലിബ്രിറ്റികളും ഈ ഭാഗത്ത് സര്‍ജറി ചെയ്തും മറ്റും തടി വര്‍ദ്ധിപ്പിയ്ക്കുന്നവരുണ്ട്. ഇത് പലപ്പോഴും ബോഡി ഷേയ്മിംഗിന് കാരണമാകുന്നു.
ചിലര്‍ക്ക് പാരമ്പര്യമായി ഇതുണ്ടാകും. വണ്ണമുള്ള കുടുംബപ്രകൃതമെങ്കില്‍ ഇത് സാധാരണയാണ്. ഇതുപോലെ ടെന്‍ഷന്‍ കൂടിയാല്‍ അമിതമായ തടിയ്ക്കുന്നവരുണ്ട്. വ്യായാമക്കുറവാണ് ഇതിനുള്ള മറ്റൊരു കാരണം. ഉറക്കമില്ലാത്തതാണ് മറ്റൊരു കാരണം. ടെന്‍ഷന്‍, ഉറക്കക്കുറവ്, ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതാണ് കാരണം. ഇതല്ലാതെ തൈറോയ്ഡ് പോലുള്ള ഹോര്‍മോണ്‍ പ്രശ്‌നങ്ങളെങ്കിലും ഇതുണ്ടാകും. സ്ഥിരം കലോറിയുള്ള ഭക്ഷണം കഴിയ്ക്കുന്നതും സ്ത്രീ, പുരുഷഹോര്‍മോണ്‍ വ്യത്യാസം കാരണവും ഉണ്ടാകുന്ന കൊഴുപ്പുമുണ്ട്. സ്ത്രീകളില്‍ ഈസ്ട്രജനും പുരുഷന്മാരിലെ ആന്‍ഡ്രോജെന്‍ ഹോര്‍മോണുകളുമാണ് ഇത്തരം കൊഴുപ്പിന് ഇടയാക്കുന്നത്.
ഗൈനോയ്ഡ് ഒബീസിറ്റി എന്നതാണ് സ്ത്രീകളില്‍ അരക്കെട്ട് ഭാഗത്തേയ്ക്കുള്ള തടി കൂടാനുള്ള കാരണമാകുന്നത്. പുരുഷന്മാരില്‍ കൊഴുപ്പടിഞ്ഞ് വയര്‍ ചാടുന്നതിന് ആന്‍ഡ്രോയ്ഡ് ഒബീസിറ്റി എന്നും വിളിക്കുന്നു.ഈ ഭാഗത്ത് വണ്ണം കൂടുന്നത് മുട്ടുവേദന, കാല്‍വേദന, നടുവേദന പോലുള്ള പല തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
അരക്കെട്ടിലെ തടി കുറയുവാന്‍ പ്രത്യേക വ്യായാമങ്ങളുണ്ട്. കിക്ക് ബോക്‌സിംഗ്, നീന്തല്‍ തുടങ്ങിയവ നല്ല വ്യായാമങ്ങളാണ്. ശരീരം വളയുന്ന വിധത്തിലുള്ള വ്യായാമമുറകള്‍ ചെയ്യുക. അരക്കെട്ട് ഇരുവശങ്ങളിലേക്കും വൃത്താകൃതിയില്‍ ഇളക്കുന്നത് നല്ലതാണ്.
നിലത്തു കമഴ്ന്ന് കിടന്ന കൈകള്‍ നിലത്തുറപ്പിച്ച് ശരീരം ഉയര്‍ത്തുന്നതും താഴ്ത്തുന്നതും നല്ല പ്രയോജനം ചെയ്യും. താഴുമ്പോള്‍ നെഞ്ച് തറയില്‍ മുട്ടണം. ഇത് പത്തുപതിനഞ്ചു പ്രാവശ്യം ആവര്‍ത്തിക്കാം. മലര്‍ന്നു കിടന്ന കൈകള്‍ കൊണ്ട് തലയുടെ പുറകുവശത്ത് പിടിച്ച് മുന്നിലേക്കായുന്നതും കിടക്കുന്നതും അരക്കെട്ടിന് പറ്റിയ വ്യായാമമാണ്.
Discussion about this post