കൊല്ലം: ഉത്രാടം ദിനത്തിൽ ഏറ്റവും കൂടുതൽ മദ്യം അകത്താക്കിയത് കൊല്ലം ജില്ലക്കാർ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യം വിറ്റത് ജില്ലയിലെ ആശ്രാമം ഔട്ട്‌ലെറ്റിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കരുനാഗപ്പള്ളി ഔട്ട്‌ലെറ്റിനാണ് മദ്യവിൽപ്പനയിൽ രണ്ടാം സ്ഥാനം. തിരുവോണം ദിനത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് അവധിയായിരുന്നു.
1.15 കോടി രൂപയുടെ മദ്യമാണ് ആശ്രാമം ഔട്ട്‌ലെറ്റിൽ നിന്നും വിറ്റത്. സംസ്ഥാന വ്യാപകമായി ഉത്രാടം ദിനത്തിൽ 124 കോടി രൂപയുടെ മദ്യം വിറ്റു. ഉത്രാടം ദിനത്തിൽ റെക്കോർഡ് മദ്യവിൽപ്പന ആയിരുന്നു ഇക്കുറി ഉണ്ടായത്. കഴിഞ്ഞ തവണ 11 കോടി രൂപയുടെ മദ്യമാണ് സംസ്ഥാന വ്യാപകമായി വിറ്റഴിച്ചത്.
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ഔട്ട്‌ലെറ്റാണ് മദ്യ വിൽപ്പനയിൽ മൂന്നാം സ്ഥാനത്ത് ഉള്ളത്. ഇവിടെ 1.04 കോടി രൂപയുടെ മദ്യം വിറ്റുവെന്നാണ് കണക്കുകൾ. കഴിഞ്ഞ വർഷം റെക്കോർഡ് മദ്യവിൽപ്പന ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിൽ ആയിരുന്നു. എന്നാൽ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിന് മദ്യവിൽപ്പനയിൽ ഇക്കുറി നാലാം സ്ഥാനമാണ് ഉള്ളത്.
കഴിഞ്ഞ വർഷം ഉത്രാടം ദിനത്തിൽ 1.06 കോടി രൂപയുടെ മദ്യം ആയിരുന്നു ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിൽ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ആശ്രാമം ഔട്ട്‌ലെറ്റായിരുന്നു രണ്ടാമത്. 1.01 കോടി രൂപയുടെ മദ്യം ആയിരുന്നു ഇവിടെ വിറ്റത്.
Discussion about this post