കൊല്ലം: മൈനാഗപ്പള്ളിയിൽ ശരീരത്തിലൂടെ കാറോടിച്ച് കയറ്റി വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ അജ്മലിനെയും ശ്രീക്കുട്ടിയെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ശ്രീക്കുട്ടി താമസിക്കുന്ന വാടക വീട്ടിൽ എത്തി ഇരുവരും പതിവായി മദ്യപിക്കാറുണ്ടെന്നാണ് പോലീസ് പറയുന്നത്. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള വാടക വീട്ടിലായിരുന്നു ശ്രീക്കുട്ടിയുടെ താമസം എന്നും പോലീസ് വ്യക്തമാക്കുന്നു.
ശ്രീക്കുട്ടിയുടെ വാടക വീട്ടിലെ നിത്യ സന്ദർശകൻ ആയിരുന്നു അജ്മൽ. ഇവിടെയെത്തുമ്പോഴെല്ലാം ഇരുവരും മദ്യപിയ്ക്കാറുണ്ട്. ആശുപത്രിയിൽ വച്ചായിരുന്നു ഇരുവരും പരിചയത്തിൽ ആയത്. പിന്നീട് ഇത് പിരിയാനാക്ക ബന്ധമായി വളരുകയായിരുന്നു. വിവാഹ മോചിതയാണ് ശ്രീക്കുട്ടി. ഇതിന് ശേഷമാണ് അജ്മലിനെ പരിചയപ്പെടുന്നത് എന്നും പോലീസ് വ്യക്തമാക്കി.
അപകടം ഉണ്ടായ സമയത്തെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോൾ പുറകിലെ സീറ്റിൽ ആയിരുന്നു ശ്രീക്കുട്ടി ഉണ്ടായിരുന്നത്. അജ്മൽ ഡ്രൈവിംഗ് സീറ്റിലും. യാത്രാവേളയിലും ഇവർ നന്നായി മദ്യപിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.
Discussion about this post