മുംബൈ: റിലയൻസ് ജിയോ മൊബൈൽ സേവനങ്ങൾക്ക് രാജ്യവ്യാപകമാായി തടസ്സം നേരിട്ടതായി റിപ്പോർട്ട്. ഉച്ചയോടെയാണ് ആളുകൾക്ക് മൊബൈൽ- ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടത്. ഇതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ജിയോ ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തി.
സിഗ്നൽ ലഭിക്കാത്ത സാഹചര്യം ആയിരുന്നു ജിയോ ഉപഭോക്താക്കൾക്ക് ഉണ്ടായിരുന്നത്. രാവിലെ മുതൽ തന്നെ ചില ആളുകൾക്ക് സേവനങ്ങൾ ലഭിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ സാധാരണയായി ഉണ്ടായേക്കാവുന്ന നെറ്റ്‌വർക്ക് പ്രശ്‌നം ആണെന്ന് കരുതി ആരും കാര്യമാക്കിയില്ല. എന്നാൽ ഉച്ചയ്ക്ക് 12.8 ഓടെ കൂടുതൽ പേർക്ക് തകരാർ അനുഭവപ്പെടുകയായിരുന്നു.
ഇതോടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രതിഷേധം ആരംഭിച്ചു. ജിയോ ഉപഭോക്താക്കളിൽ 16 ശതമാനം പേർക്ക് നെറ്റ്‌വർക്ക് തകരാർ ആയിരുന്നു അനുഭവപ്പെട്ടത്. 65 ശതമാനം പേർക്ക് സിഗ്നലും ലഭിച്ചിരുന്നില്ല. അതേസമയം സംഭവത്തിൽ ജിയോ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Discussion about this post