മലയാളിയുടെ പ്രിയപ്പെട്ട ഭക്ഷ്യ കോംമ്പോകളിൽ പ്രധാനപ്പെട്ടതാണ് കപ്പയും മീനും. ചിലരിത് പ്രഭാതഭക്ഷണം ആയും നാലുമണി ഭക്ഷണമായും അത്താഴമായും ഒക്കെ കഴിക്കുന്നു. നമ്മുടെ ഈ നാടൻ കോംബോ എത്ര ആരോഗ്യംപ്രദമായതാണെന്ന് നോക്കാം.
കപ്പ
കാർബോ ഹൈഡ്രേറ്റ് അഥവാ അന്നജം ധാരാളമടങ്ങിയ കപ്പ, ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഭക്ഷണമാണ്. ദഹിക്കാൻ വളരെ എളുപ്പവുമാണ്. ഒരു കപ്പ് കപ്പയിൽ 544 കാലറിയും 135 കാർബ്‌സും ഉണ്ട്. പാർശ്വഫലങ്ങളൊന്നുമില്ലാതെ തന്നെ ഭാരം കൂട്ടാൻ ഇതുപകരിക്കും. അനാരോഗ്യകരമായ കൊളസ്ട്രോളോ പൂരിത കൊഴുപ്പുകളോ ഒന്നുമില്ലാതെതന്നെ ഭക്ഷണത്തിൽ കാലറി കൂട്ടാൻ കപ്പ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി.കപ്പയിൽ കൊളസ്‌ട്രോൾ ഒട്ടുമില്ല. ഹൃദയത്തിന് ആരോഗ്യം നൽകുന്നതോടൊപ്പം ഹൃദയാഘാതം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.
ബി കോംപ്ലക്സ് വൈറ്റമിനുകളും ഫോളിക് ആസിഡും അടങ്ങിയ കപ്പ, നവജാത ശിശുക്കളിൽ ന്യൂറൽ ട്യൂബ് വൈകല്യങ്ങൾ വരാനുള്ള സാധ്യത തടയും. നാഡികൾക്കുണ്ടാകുന്ന വൈകല്യങ്ങളെ തടയാൻ സഹായിക്കുന്നതിൽ ഫോളിക് ആസിഡും ഒരു പ്രധാന ഘടകമാണ്. കപ്പയിൽ വൈറ്റമിൻ കെ ഉണ്ട്. ഇത് അൽസ്ഹൈമേഴ്‌സ് വരാനുള്ള സാധ്യത കുറയ്ക്കുന്നു.
കപ്പയിൽ ധാരാളമുള്ള അന്നജം സൂക്രോസിന്റെ രൂപത്തിലാണുള്ളത്. 100 ഗ്രാം കപ്പയിൽ 7 മുതൽ 8 ശതമാനം വരെ അന്നജം അടങ്ങിയിട്ടുണ്ട്. സൂക്രോസ് ഊർജ്ജമായി മാറുന്നു. കപ്പ ഊർജ്ജദായകമാണ്. കപ്പയിലെ നാരുകൾ ഏറെ നേരം വയർ നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു.
മത്സ്യം
പൊതുവേ ഇറച്ചി വിഭവങ്ങളേക്കാള്‍ ആരോഗ്യകരമാണ് മീന. ഇത് ആരോഗ്യകരമായി പാകം ചെയ്താല്‍ ദിവസവും കഴിയ്ക്കാവുന്ന നോണ്‍ വെജ് വിഭവം കൂടിയാണ്.പോഷകഗുണങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്ന മീനുകൾ തിരഞ്ഞെടുത്ത് കഴിക്കുന്നത് വഴി കൂടുതൽ പോഷകങ്ങൾ ശരീരത്തിന് ലഭ്യമാക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സാധിക്കും.
മീനുകൾ കണ്ണിന്റെ നേത്രപടലങ്ങളെ ആരോഗ്യമുള്ളതാക്കി തീർക്കാൻ സഹായിക്കുന്ന ഒന്നാണ്. മാക്കുലാര്‍ ഡീജനറേഷന്‍ എന്നത് കാഴ്ച വൈകല്യത്തിനും അന്ധതയ്ക്കും ഒരു പ്രധാന കാരണമാണ്. ഇത് പ്രായമായവരെ കൂടുതലായി ബാധിക്കുന്നു. മത്സ്യവും ഒമേഗ -3 ഫാറ്റി ആസിഡുകളും കഴിക്കുന്നത് ഈ രോഗത്തില്‍ നിന്ന് നിങ്ങളെഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകൾ തലച്ചോന്റെ വികാസത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ്. പ്രായമാകുമ്പോൾ ഉണ്ടാകാവുന്ന അൽഷിമേഴ്സ് രോഗത്തെ പ്രതിരോധിച്ചു നിർത്താനും നല്ലൊരു ഉപാധിയാണ് മീനുകൾ. പ്രമേഹരോഗികൾക്ക് കഴിയ്ക്കാവുന്ന ആരോഗ്യ പൂർണ്ണമായ ഏറ്റവും നല്ല ഭക്ഷണമാണ് മീനുകൾ. രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറച്ച് കൊണ്ടുവന്ന് പ്രമേഹത്തെ നിയന്ത്രണത്തിലാക്കാൻ ഇതിന് സാധിക്കും.
മത്സ്യത്തില്‍ പൂരിത കൊഴുപ്പുകള്‍ ഇല്ലാത്തതിനാല്‍ ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തിനും വളരെ ഉത്തമമാണ്.പ്രായാധിക്യം മൂലം ചർമത്തിലുണ്ടാകുന്ന പാടുകളേയും ചുളിവുകളെയും പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ദിവസവും മീനുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നതാണ്. മീനുകളിൽ അടങ്ങിയിരിക്കുന്ന ഇ.പി.ഐ ചർമ്മ പരിപാലനത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ്. സൂര്യതാപം ഏൽക്കാതിരിക്കാൻ ചർമ്മത്തെ പ്രാപ്തരാക്കാൻ ഇതിന് കഴിവുണ്ട്. സ്കിൻ കാൻസറുകളെ പ്രതിരോധിക്കാനും മീനുകൾക്ക് ശേഷിയുണ്ടെന്ന് പല പഠനങ്ങളും തെളിയിക്കുന്നു.മീനുകൾ ശരീരത്തിൽ പോഷക ലഭ്യത ഉറപ്പുവരുത്തുന്ന ചുരുക്കം ചില ഭക്ഷണങ്ങളിൽ ഒന്നാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ പ്രധാന സ്രോതസ്സാണ് മത്സ്യങ്ങൾ. ഇവ കഴിക്കുന്നതു വഴി ശരീരത്തെ എപ്പോഴും ആരോഗ്യ പൂർണ്ണമായി നിലനിർത്താൻ സാധിക്കുന്നു.മത്തി, അയല, കൊഴുവ, ചൂര, കേര തുടങ്ങിയ മീനുകൾ എല്ലാം ഒമേഗാ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. അതുകൊണ്ടുതന്നെ ഇവയെല്ലാം ധാരാളമായി കഴിക്കാൻ ശ്രമിക്കാം. മലഞ്ഞിൽ, കിവിയർ, കടൽസ്രാവ് തുടങ്ങിയ മീനുകൾ കഴിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. ഇവയിൽ മെർക്കുറി കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ ഇത് ശരീരത്തിന് ദോഷം ചെയ്യാൻ സാധ്യതയുണ്ട്.
Discussion about this post