ഇന്നത്തെ കാലത്ത് ഏത് പ്രായക്കാരും നേരിടുന്ന വലിയൊരു പ്രശ്നമാണ് നര. പല പരീക്ഷണങ്ങൾ നടത്തി മടുത്ത് ഒടുവിൽ കെമിക്കൽ ഡൈ ആശ്രയിക്കുന്നവരാണ് എല്ലാവരും. എന്നാൽ, ഇതാണെങ്കിൽ മുടിയുടെ ആരോഗ്യം മോശമാക്കുകയും മുടികൊഴിച്ചിൽ കൂട്ടുകയും ചെയ്യുന്നു
ഇപ്പോഴത്തെ ജീവിത ശൈലിയും ടെൻഷനും കഴിക്കുന്ന ഭക്ഷണങ്ങളുമെല്ലാം മുടി നരക്കാൻ ഒരു കാരണമാണ്. മുടി നരച്ച് ഒടുവിൽ തല മുഴുവൻ പഞ്ഞി പോലെയാകുമെന്നതും അടുത്ത ആശങ്കക്ക് കാരണമാകുന്നു.
എന്നാൽ, ഇനി അകാല നരക്ക് ഡൈ ഉപയോഗിച്ച് മുടിയുടെ ആരോഗ്യം ഇല്ലാതാക്കുന്നുവെന്ന ആശങ്ക വേണ്ടേ..വേണ്ട.. പകരം ഒരു കഷ്ണം കറ്റാർവാഴ മതി. എങ്ങനെയെന്നല്ലേ… കറ്റാർവാഴ ഉപയോഗിച്ച് ഒരു നാച്ച്വറൽ ഡൈ തയ്യാറാക്കാം…
അൽപ്പം കറ്റാർവാഴ ജെൽ, മൈലാഞ്ചി പൊടി, കാപ്പിപ്പൊടി, കരിംജീരക പൊടി, മാതള നാരങ്ങ എന്നിവയാണ് ഇതിന് ആവശ്യമുള്ളത്. എങ്ങനെയാണ് ഇത് തയ്യാറാക്കുക എന്ന് നോക്കാം..
ആദ്യം മാതളനാരങ്ങയുടെ തൊലി ചെറിയ കഷ്ണങ്ങളാക്കി വെയിലത്ത് ഇട്ട് നന്നായി ഉണക്കിയെടുക്കുക. ഇതിന് ശേഷം, അൽപ്പം കറ്റാർവാഴ ജെൽ, മൈലാഞ്ചി പൊടി, കാപ്പിപ്പൊടി, കരിംജീരകം, മാതളനാരങ്ങയുടെ തൊലി എന്നിവ നന്നായി പൊടിക്കുക. ഇനി ഇതിലേക്ക് ചൂട് വെള്ളം ഒഴിച്ച് നന്നായി കുറുക്കിയെടുക്കുക. ഇത് ഒരു ഇരുമ്പ് ചട്ടിയിൽ ഒഴിച്ച് ഒരു രാത്രി മുഴുവൻ വക്കണം. ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ആവശ്യമുള്ളപ്പോൾ ഇതിൽ നിന്നും എടുത്ത് ഉപയോഗിക്കാം. രണ്ട് മണിക്കൂർ മുടിയിൽ തേച്ച് പിടിപ്പിച്ച് വച്ചതിന് ശേഷം വേണം താളിയോ കടലമാവോ ഉപയോഗിച്ച് കഴുകി കളയാൻ.
Discussion about this post