മലപ്പുറം: ജില്ലയിൽ എംപോക്സ് സ്ഥീരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന 38 വയസ്സുള്ള യുവാവിനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് അറിയിച്ചു.
മഞ്ചേരി മെഡിക്കൽ കോളേജിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്. അദ്ദേഹത്തിന്റെ സാമ്പിളുകൾ കഴിഞ്ഞ ദിവസം വിശദമായ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിന്റെ പരിശോധനാ ഫലത്തിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. യുവാവുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിലാണ്.
ദുബായിൽ നിന്നും കഴിഞ്ഞ ആഴ്ചയാണ് യുവാവ് നാട്ടിൽ എത്തിയത്. രണ്ട് ദിവസം മുൻപ് ത്വക്കിൽ കുമിളകൾ കാണപ്പെടുകയായിരുന്നു. ഇതേ തുടർന്ന് മെഡിക്കൽ കോളേജിലെ ത്വക്ക് രോഗ വിഭാഗത്തിൽ യുവാവ് ചികിത്സ തേടി. എന്നാൽ സംശയം തോന്നിയ ഡോക്ടർ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
Discussion about this post