എറണാകുളം: സിനിമയ്‌ക്കെതിരെ നെഗറ്റീവ് കമന്റുകൾ പറഞ്ഞ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന റിവ്യൂവർ സന്തോഷ് വർക്കിക്ക് മറുപടിയുമായി നിർമ്മാതാവും നടിയുമായ ഷീലു എബ്രഹാം. പാവമല്ലേ എന്ന് കരുതി ഇത്തരം കമന്റുകൾ വിട്ട് കളയുകയേ താൻ ചെയ്യുകയുള്ളൂവെന്ന് ഷീലു പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു ഷീലുവിന്റെ പ്രതികരണം. ഒമർ ലുലു സംവിധാനം ചെയ്ത ബാഡ് ബോയ്‌സ് എന്ന ചിത്രത്തിനെതിരെയാണ് സന്തോഷ് വർക്കി നെഗറ്റീവ് റിവ്യൂ പറഞ്ഞത്.
സന്തോഷ് വർക്കി ഒരു പാവം മനുഷ്യനാണെന്ന് ഷീലു എബ്രഹാം പറഞ്ഞു. ഒരു കഥയുമില്ലാത്ത മനുഷ്യനാണ്. അറിവില്ലായ്മ കൊണ്ടാകും അങ്ങനെ പറഞ്ഞത്. എനിക്കതിനെ ഇഷ്ടമാണ്. നമ്മൾ അതിനെയൊക്കെ വിട്ടുകളയുക. അദ്ദേഹം പറഞ്ഞത് മാറ്റിപ്പറഞ്ഞിട്ടുണ്ട്. പാവമല്ലേ പോട്ടെ എന്ന് കരുതി വിട്ടുകളയുക എന്നും ഷീലു എബ്രഹാം പറഞ്ഞു.
സിനിമ ഇറങ്ങി ആദ്യ ദിനം ആയിരുന്നു സന്തോഷ് വർക്കി നെഗറ്റീവ് റിവ്യൂവും ആയി രംഗത്ത് എത്തിയത്. സിനിമയിൽ സന്തോഷ് വർക്കിയും അഭിനയിച്ചിട്ടുണ്ട്. സ്വന്തം സിനിമയ്‌ക്കെതിരെ റിവ്യൂവുമായി എത്തിയ സന്തോഷ് വർക്കിയ്ക്ക് രൂക്ഷ വിമർശനം ആയിരുന്നു ഉയർന്നിരുന്നത്. ഇതിനിടെയാണ് മറുപടിയുമായി ഷീലു രംഗത്ത് എത്തിയത്.
Discussion about this post