വില്ലനായും ഹാസ്യനടനായും ക്യാരക്ടർ റോളുകളിലുമെല്ലാം മലയാള സിനിമയിൽ കഴിഞ്ഞ 52 വർഷങ്ങളായി തിളങ്ങി നിന്നിരുന്ന നടനാണ് ജനാർദ്ദനൻ. മലയാള സിനിമക്ക് ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുള്ള ജനാർദ്ദനൻ തന്റെ ഉറ്റ സുഹൃത്തും നടനുമായ ഒടുവിൽ ഉണ്ണികൃഷ്ണനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. അഭിനയിക്കുകയാണോ എന്ന് പോലും തോന്നാത്ത രീതിയിൽ അഭിനയിക്കുന്ന ഒടുവിൽ ഇണ്ണികൃഷ്ണയേനാട് പലപ്പോഴും അസുയ തോന്നിയിട്ടുണ്ടെന്ന് ജനാർദ്ദനൻ പറയുന്നു.
വളരെ സാധുവായ മനുഷ്യനാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ. താനുമായി വളരെ അടുത്ത് ഇടപഴകിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. തന്റെ വീട്ടിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിട്ടുള്ള വ്യക്തി താനാണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. അവരുടെ വീട്ടിൽ എല്ലാവരും അൽപ്പായുസുക്കളായിരുന്നു. ആ വീട്ടിൽ ആണുങ്ങൾ വാഴില്ല. അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നുവെന്നും ജനാർദ്ദനൻ കൂട്ടിച്ചേർത്തു.
വളരെ നാച്ച്വറലായി അഭിനയിക്കുന്ന ആളാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ. അദ്ദേഹം അഭിനയിക്കുന്നത് കാണുമ്പോൾ കൊതി തോന്നാറുണ്ട്. അഭിനയിക്കുകയാണോ എന്നു പോലും തോന്നാത്ത രീതിയിൽ അഭിനയിക്കുന്ന മറ്റൊരാൾ മലയാള സിനിമയിൽ ഉണ്ടോ എന്നു പോലും സംശയമാണെന്നും ജനാർദ്ദനൻ പറഞ്ഞു.
Discussion about this post