ബെംഗളൂരു: തെലുഗ് നൃത്ത സംവിധായകനെതിരെ പോക്സോ കേസ്. പുഷ്പ, ബാഹുബലി, തിരുച്ചിത്രമ്പലം എന്നീ സിനിമകളുടെ നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കെതിരെയാണ് കേസ്. തെലങ്കാന പോലീസ് ആണ് കേസെടുത്തത്. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്‍റെ ജനസേനാ പാർട്ടിയുടെ നേതാവ് കൂടിയാണ് ഷെയ്ഖ് ജാനി പാഷയെന്ന ജാനി മാസ്റ്റർ.
21 വയസ്സു 21കാരിയുടെ
പരാതിയില്‍ ആണ് ജാനി മാസ്റ്റർക്കെതിരെ പോലീസ് കേസെടുത്തത്. കൂടെ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ പല ലൊക്കേഷനുകളിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. രണ്ട് ദിവസം മുൻപ് തെലങ്കാനയിലെ റായ് ദുർഗം പോലീസ് സ്റ്റേഷനിലെത്തി മുദ്ര വച്ച കവറിൽ പെൺകുട്ടി പരാതി നൽകി.
സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് 16 വയസ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ പോക്സോ വകുപ്പുകൾ കൂടി ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്.
Discussion about this post