കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണാഘോഷത്തിനിടെ മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ച സോഷ്യൽമീഡിയ പേജിനെതിരെ വ്യാപക വിമർശനം ഉയരുന്നു. ഇൻസ്റ്റഗ്രാമിലെ മലയാളം ഇസ്ലാമിക് പേജിനെതിരെയാണ് വിമർശനം ഉയരുന്നത്. ഓണസദ്യ കഴിക്കരുതെന്നാണ് പേജിലെ ആഹ്വാനം. സൗദി അറേബ്യ ഉന്നത പണ്ഡിതസഭയുടെ പേരിലാണ് താക്കീത്.
‘മുശ്രിക്കുകൾ അവരുടെ ആഘോഷവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഭക്ഷണം കഴിക്കുവാൻ ഒരു മുസ്ലിമിന് അനുവാദമില്ലെന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
മലയാളികൾ ഒത്തൊരുമിച്ച് ആഘോഷിക്കുന്ന ഓണാഘോഷത്തിനിടെ മതവിദ്വേഷം ഉയർത്താൻ ശ്രമിച്ച പേജിനെതിരെ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. ഇത്തരം പേജുകളെ ആരും പിന്തുണയ്ക്കരുതെന്നും റിപ്പോർട്ട് ചെയ്ത് പൂട്ടിക്കണമെന്നും വിവിധ സോഷ്യൽമീഡിയ ഉപയോക്താക്കൾ പറഞ്ഞു.
സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനു വേണ്ടി മനപൂർവം ചില ആളുകൾ ഉണ്ടാക്കി വിടുന്നതാണ് ഇത്തരത്തിലുള്ള പോസ്റ്റുകളെന്നും മതവിദ്വേഷത്തെ വച്ചുപൊറുപ്പിക്കരുതെന്നും ആളുകൾ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post