കൊച്ചി; അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളായ സിപിഎം നേതക്കൾ സമർപ്പിച്ച ഹർജി തള്ളി സിബിഐ കോടതി. പി ജയരാജനും ടിവി രാജേഷും തങ്ങൾക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ വിടുതൽ ഹർജിയാണ് സിബിഐ തള്ളിയത്. കേസിൽ ഗൂഢാലോചനകുറ്റമായിരുന്നു ഇരുവരുവർക്കുമെതിരെ സിബിഐ ചുമത്തിയിരുന്നത്. ഇതിനെതിരെയാണ് നേതാക്കൾ കോടതിയെ സമീപിച്ചത്.
തങ്ങൾക്കെതിരെ തെളിവില്ലാത്തതിനാൽ ഗൂഢാലോചന കുറ്റം നിലനിൽക്കില്ലെന്നും വിചാരണ ആവശ്യമില്ലെന്നുമായിരുന്നു ഇരുവരുടെയും വാദം. ഹൈക്കോടതിയെ സമീപിക്കുകയാണ് ഇരുവർക്കും ഇനിയുള്ള മാർഗം അല്ലാത്തപക്ഷ ഇരുവർക്കും കേസിൽ വിചാരണ നേരിടേണ്ടി വരും
Discussion about this post