മലയാളികളുടെ മനസിൽ എന്നും പ്രത്യേകസ്ഥാനമുള്ള നായികയാണ് മാധവി. ആ പേര് കേൾക്കുമ്പോൾ തന്നെ ആകാശദൂതും.ഒരുവടക്കൻവീരഗാഥയും ഒരു കഥ ഒരു നുണക്കഥ പോലുള്ള സൂപ്പർഹിറ്റ് ചിത്രങ്ങൾ മനസിലേക്ക് വരും. മലയാളത്തിൽ മാത്രമല്ല,മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും മാധവി നിറഞ്ഞ് നിന്നിരുന്നു.
വിവാഹത്തോടെ അഭിനയരംഗത്തോട് വിട പറഞ്ഞ മാധവി ഇപ്പോൾ കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താമസം. ബിസിനസ്സുകാരനായ റാൽഫ് ശർമ്മയാണ് മാധവിയുടെ ജീവിതപങ്കാളി. പ്രിസില, ഈവ്‌ലിൻ, ടിഫാനി എന്നിങ്ങനെ മൂന്നു മക്കളാണ് മാധവി-റാൽഫ് ദമ്പതികൾക്ക് ഉള്ളത്. മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളുമെല്ലാം ഇടയ്ക്ക് നടി സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ പഴയകാല അഭിമുഖം ചർച്ചയാവുകയാണ്. താൻ അഭിനയിച്ച സിനിമളൊന്നും ഭർത്താവ് കണ്ടിട്ടില്ലെന്നാണ് താരം പറഞ്ഞത്. ‘വിവാഹശേഷം ഭർത്താവിനോട് പറഞ്ഞ ഒരേയൊരു ആവശ്യം അതുമാത്രമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ഒരുപാട് റൊമാന്റിക് വേഷങ്ങൾ സിനിമയിൽ ചെയ്തിട്ടുണ്ട്. അതെല്ലാം ഭർത്താവ് കാണുന്നതിൽ താൽപര്യമുണ്ടായിരുന്നില്ല. റാൽഫ് തന്നെ ഒരു സാധാരണ സ്ത്രീയായിട്ട് മാത്രമേ കാണാവൂ. എന്റെ പഴയകാല ചിത്രങ്ങൾ കാണുമ്പോൾ താനൊരു സെലിബ്രിറ്റിയാണെന്ന തോന്നൽ ഭർത്താവിനുണ്ടാകും.ആ ചിന്ത ഒരിക്കലും ഉണ്ടാകാതിരിക്കാനാണ് അങ്ങനെ ചെയ്തതെന്ന് താരം പറഞ്ഞു.
ഭർത്താവും ആവശ്യം അംഗീകരിച്ചിട്ടുണ്ട്. ആരെങ്കിലും താൻ അഭിനയിച്ച ചിത്രങ്ങൾ കണ്ടിട്ടുണ്ടോയെന്ന് റാൽഫിനോട് ചോദിച്ചാൽ അദ്ദേഹം കണ്ടിട്ടുണ്ടെന്നാണ് പറയുന്നത്. ഞാൻ അഭിനയിച്ച ഒരേയൊരു ചിത്രം മാത്രമാണ് കണ്ടിട്ടുളളത്. അത് ആകാശദൂതിന്റെ തെലുങ്ക് റീമേക്ക് മാത്രമാണ്. അന്നാണ് ഒരു അഭിനേത്രി എന്ന നിലയിൽ ഭർത്താവ് തന്നെ കണ്ടത്. ഞാൻ നല്ലൊരു നടിയാണെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നുവെന്ന് മാധവി പറഞ്ഞു.
കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാർത്ഥ പേര്. ആന്ധ്രപ്രദേശ് സ്വദേശിനിയായ മാധവി ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. പത്തിലേറെ മലയാള ചിത്രങ്ങളിലും മാധവി അഭിനയിച്ചു
Discussion about this post