ചുരുങ്ങിയ കാലയളവിനുള്ളിൽ വളരെയധികം ശ്രദ്ധ നേടിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സര്‍ ആണ് സോഫിയ എസ്‌പെരാൻസ. ഇൻസ്റ്റാഗ്രാമിൽ 2.9 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് സോഫിയക്ക് ഉണ്ട്. ഇവരുടെ വീഡിയോകള്‍ എല്ലാം പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. നെയിൽ പോളിഷ്, ജെൽ പോളിഷ്, ഡ്യൂപ്ലിക്കേറ്റ് നഖങ്ങൾ, നെയിൽ ഉൽപ്പന്നങ്ങൾ എന്നിവയെ കുറിച്ച് വർഷങ്ങളോളം താന്‍ ഗവേഷണം നടത്തിയതായി സോഫിയ വീഡിയോയില്‍ പറയുന്നു. ഇതിന് ശേഷം താൻ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയെന്നും അവര്‍ പറഞ്ഞു.
‘ഞാൻ പറയുന്നത് അമ്പരപ്പിക്കുന്ന കാര്യമൊന്നുമില്ല. പൊതുവേ, സൗന്ദര്യവർദ്ധകവസ്തുക്കൾ, നമുക്കറിയാവുന്നതുപോലെ, കുറഞ്ഞ നിലവാരമുള്ള വസ്തുക്കളാണ്. ഇതിന്റെ സത്യാവസ്ഥ അറിയണമെങ്കില്‍ നമ്മൾ ശെരിക്കും അതിലൊന്ന് കുഴിച്ച് നോക്കിക്കേ തന്നെ വേണം. നഖങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കള്‍ നോക്കുമ്പോള്‍ അവ ഇത്രയും വില കൂടിയത് ആണെന്ന് കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്.
സോഫിയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. നിരവധി പേർ ഇതിന് പിന്തുണ അറിയിച്ച് മുന്നോട്ടു വരികയും തങ്ങളും ഇത് വേണ്ടെന്ന് വെക്കാനുള്ള കാരണം ഇതാണെന്ന് പറഞ്ഞു. എന്നാൽ മറ്റു ചിലര്‍ ഇതിനെ എതിര്‍ക്കുകയും നെയില്‍ പോളിഷ് വേണ്ടെന്ന് വക്കുന്നത് ടാറ്റൂ അടയ്ക്കുന്നതിലെ വിരോധാഭാസം ചൂണ്ടിക്കാട്ടി.
നെയിൽ പോളിഷിൽ നിരവധി വിഷ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് ഗുജറാത്തിലെ സൂറത്തിലെ കോസ്മോഡെർമയിലെ ഡെർമറ്റോളജിസ്റ്റ് ഡോ.നിഷ്ത പട്ടേൽ പറയുന്നു. ഇതിലെ ‘ടൊലുയിൻ’ എന്ന പദാര്‍ത്ഥം തലവേദനയ്ക്കും തലകറക്കത്തിനും കാരണമാകും. നെയിൽ പോളിഷിലെ മറ്റൊരു ആശങ്ക ഉണ്ടാക്കുന്ന വസ്തുവാണ് ഫോർമാൽഡിഹൈഡ്. ഇത് അർബുദത്തിന് കാരണമാകുന്നു. പ്രത്യുൽപാദന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഡൈബ്യൂട്ടൈൽ ഫത്താലേറ്റ് എന്നതും നെയില്‍ പോളിഷില്‍ അടങ്ങിയിരിക്കുന്നു.
Discussion about this post