വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി എത്തുന്നു. കാർ വാങ്ങാന്‍ പ്ലാൻ ചെയ്യുന്നവര്‍ക്കായി 10 ലക്ഷത്തില്‍ താഴെയുള്ള കാറുകള്‍ അവതരിപ്പിക്കുകയാണ് മാരുതി സുസുക്കി. പുതിയ ഉപഭോക്താക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ട്, പുതിയ തലമുറ ഡിസയർ, പുതുക്കിയ ഫ്രോങ്ക്സ്, പുതിയ കോംപാക്റ്റ് എംപിവി, പുതിയ മൈക്രോ എസ്‌യുവി, അടുത്ത തലമുറ ബലേനോ എന്നിവയുൾപ്പെടെ അഞ്ച് പുതിയ മോഡലുകൾ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
വരും മാസങ്ങളിൽ വിൽപ്പനയ്‌ക്കെത്തുന്ന പുതിയ മാരുതി ഡിസയറിൽ പരിഷ്‌കരിച്ച ഡിസൈൻ, ഇൻ്റീരിയർ, എഞ്ചിൻ മെക്കാനിസങ്ങൾ എന്നിവ പുതിയതായി വരുന്ന കാറുകളില്‍ അവതരിപ്പിക്കും. മാനുവൽ, എഎംടി ഗിയർബോക്സുകൾക്കൊപ്പം സ്വിഫ്റ്റിൻ്റെ 1.2L Z-സീരീസ് പെട്രോൾ എഞ്ചിൻ (82bhp/112Nm) കോംപാക്ട് സെഡാൻ ഉപയോഗിക്കും. സിഎൻജി ഇന്ധന ഓപ്ഷനിലും ഇത് ലഭ്യമാകും. ഇതിനൊപ്പം ഒരു ഇലക്ട്രിക് സൺറൂഫും പുതിയ കാറിൽ ഉണ്ടായിരിക്കുമെന്ന് ആണ് റിപ്പോര്‍ട്ട്.
പുതിയ തലമുറ മാരുതി ബലേനോയും കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ബലേനോ ഹാച്ച്ബാക്ക് 2026ൽ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Discussion about this post