ബാമക്കോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഐക്യരാഷ്ട്ര സഭയുടെ സമാധാനസേനയിലെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. സേനാ താവളത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു.
വടക്കന്‍ മാലിയിലെ കിദലിലാണ് സംഭവം. ഗിനിയയില്‍നിന്നുള്ള സമാധാന സേനാംഗങ്ങളാണ് മരിച്ചവരില്‍ ഭൂരിഭാഗവുമെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തിനു പിന്നില്‍ ഏതു തീവ്രവാദി ഗ്രൂപ്പാണെന്നു വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്ലാമിക് തീവ്രവാദികള്‍ സജീവമായ രാജ്യങ്ങളിലൊന്നാണ് മാലി.
Discussion about this post