കൊച്ചി: നാൽപതാം പിറന്നാറിന്റെ നിറവിൽ നടി കാവ്യാമാധവൻ. ജന്മദിനത്തിൽ മനോഹരമായ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഓഫെ വൈറ്റ് നിറമുള്ള ചുരിദാർ ധരിച്ച് കൈയ്യിലൊരു താമരപ്പൂവും പിടിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. വെളുപ്പിന്റെ ശാന്തതയിൽ മറ്റൊരു മനോഹരമായ വർഷം ആഘോഷിക്കുന്നു. എല്ലാവരും എനിക്ക് അയച്ച സ്‌നേഹത്തിനും അനുഗ്രഹങ്ങൾക്കും ആശംസകൾക്കും നന്ദിയെന്ന് കാവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കഴിഞ്ഞ ദിവസം കാവ്യയുടെ 40-ാമത് ജന്മദിനമായിരുന്നു. ജൻമദിനത്തിൽ കാവ്യയുടെ തന്നെ വസ്ത്ര ബ്രാൻഡായ ലക്ഷ്യയുടെ കോസ്റ്റ്യൂമാണ് താരം ധരിച്ചിരിക്കുന്നത്. അനൂപ് ഉപാസനയാണ് ചിത്രം പകർത്തിയിരിക്കുന്നത്. അമൽ അജിത് കുമാർ മേക്കപ്പും സ്റ്റൈലിംഗും നിർവ്വഹിച്ചു.
നേരത്തേയും ലക്ഷ്യയുടെ മോഡലായി കാവ്യ മാധവൻ ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്. ആരാധകർക്ക് ഓണാശംസകൾ നേർന്ന് പങ്കുവെച്ച ചിത്രത്തിലും കാവ്യ മാധവൻ ലക്ഷ്യയുടെ സാരിയാണ് ധരിച്ചത്. ദിലീപും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ലക്ഷ്യയുടെ ഔട്ട്ഫിറ്റുകൾ തന്നെയാണ് തെരഞ്ഞെടുത്തത്. മീനാക്ഷി സാരിയും മഹാലക്ഷ്മി പട്ടുപാവാടയുമാണ് അണിഞ്ഞത്.
Discussion about this post