ഗതി കെട്ടാൽ പുലി പുല്ല് തിന്നും… ഈ പഴഞ്ചൊല്ല് നമുക്ക് ഏറെ സുപരിചിതമാണ്. നമ്മുടെ ഗതികേട് എത്രത്തോളം ഉണ്ടെന്ന് കാണിക്കുന്നതിന് വേണ്ടിയാണ് ഈ പഴഞ്ചൊല്ല് നാം ഉപയോഗിക്കാറ്. എന്നാൽ പുലിയെ സംബന്ധിച്ചു ഈ പഴഞ്ചൊല്ല് വളരെയധികം യോജിച്ചതാണ്. ഗതി കെട്ടാൽ പുലി പുല്ല് തിന്നാറുണ്ട് എന്നതാണ് വാസ്തവം.
പുല്ല് മാത്രമല്ല, ചിലപ്പോൾ മുളയുടെ ഇലയും പുലികൾ ഭക്ഷിക്കാറുണ്ട്. പുലി മാത്രമല്ല, പട്ടി, പൂച്ച തുടങ്ങി സിംഹം വരെ പുല്ലും ചെടികളും ഭക്ഷിക്കാറുണ്ട്. മാംസ ബുക്കുകൾ എന്ന് അറിയപ്പെടുന്ന ഈ മൃഗങ്ങൾ എന്തിനാണ് പുല്ല് തിന്നുന്നത് എന്നല്ലേ?. അതിനൊരു കാരണം ഉണ്ട്.
മനുഷ്യരെ പോലെ തന്നെ ദഹനക്കേട് പുലിയ്ക്കും ഉണ്ടാകാറുണ്ട്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് പുലി പുല്ല് തിന്നാറുള്ളത്. മറ്റ് മൃഗങ്ങളുടെ കാര്യവും ഇത് തന്നെ. ചിലപ്പോൾ ഭക്ഷിക്കുന്ന മാംസം ദഹിക്കാതെ കിടക്കും. ഇത് വയറിന് വലിയ അസ്വസ്ഥത ആകും ഉണ്ടാക്കുക. ഇങ്ങിനെയുള്ള സാഹചര്യത്തിൽ വയറിന് സുഖം ലഭിക്കുന്നതിന് വേണ്ടിയാണ് പുല്ല് കഴിക്കാറുള്ളത്.
പുല്ല് കഴിച്ചു കഴിഞ്ഞാൽ ഇവ ദഹിക്കാത്ത ഭക്ഷണം ശർദ്ദിച്ച് കളയും. ഇങ്ങനെ ചെയ്യുമ്പോൾ ഇവയുടെ അസ്വസ്ഥതകൾ മാറി കിട്ടുമെന്നാണ് പറയപ്പെടുന്നത്. പുല്ലിന്റെ നീര് അകത്ത് ചെല്ലുമ്പോൾ ദഹന പ്രശ്നങ്ങൾ മാറുകയും ചെയ്യും.
Discussion about this post