ബെംഗ്ളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള മൂന്നാംഘട്ട തെരച്ചിൽ ഉടൻ പുനരാരംഭിക്കും. അർജുനടക്കം മൂന്നുപേരെയാണ് ഇനി ഗംഗാവലി പുഴയിൽ നിന്നും കണ്ടത്തേണ്ടത്. ഇതിനായി പുഴയിൽ അണ്ടർവാട്ടർ ക്യാമറയിറക്കി പരിശോധന നടത്തും. നാവിക സേന നിർദ്ദേശിച്ച 3 പ്രധാന പോയന്റുകളിലാണ് പ്രധാനമായും തിരച്ചിൽ നടത്തുക.
കാർവാറിൽ നിന്ന് എത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുക. അർജുന്റെ ലോറിയുടെ ക്യാബിന്‍ കണ്ടെത്തുകയെന്നതാണ് ആദ്യ ലക്ഷ്യം.
അർജുന്റെ സഹോദരി അഞ്ജുവും ഷിരൂരിൽ പരിശോധന നടത്തുന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്. ഈ പരിശോധനയില്‍ ലോറിയുടെ ക്യാബിൻ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് അഞ്ജു പറഞ്ഞു. തങ്ങൾക്കും ഇത് അവസാന പ്രതീക്ഷയാണ്. അർജുൻ അപകടത്തിൽപ്പെട്ട സ്ഥലം കാണാനാണ് ഞാനും എത്തിയത്. ദൗത്യത്തിന് ശേഷം കുടുംബാംഗങ്ങൾ മുഴുവനും ഷിരൂരിലേക്ക് എത്തുമെന്നും അഞ്ജു അറിയിച്ചു.
Discussion about this post