തിരുവനന്തപുരം; കടയിൽ കയറി അതിക്രമം കാണിച്ചതിന് സിപിഎം നേതാവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശി അറസ്റ്റിൽ.സ്ത്രീകളേയും കുട്ടിയേയും കയ്യേറ്റം ചെയ്‌തെന്ന പരാതിയിലാണ് ആര്യനാട് പോലീസ് വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്തത്.വെള്ളനാട് ശശിക്കെതിരെ ആര്യനാട് പോലീസ് ഇന്നലെ കേസെടുത്തിരുന്നു. വെള്ളനാട് പഞ്ചായത്തിലെ ജീവനക്കാരനായ നെടുമാനൂർ അയണിത്തലക്കൽ സ്വദേശി അരുൺ ജി. റോജ്, ഭാര്യ സുകന്യ, എട്ടുവയസുകാരനായ മകൻ,ഭാര്യാമാതാവ് ഗീത എന്നിവരെ ആക്രമിച്ചെന്നാണ് പരാതി.
വെള്ളനാട് വില്ലേജ് ഓഫീസ് പരിസരത്തെ തട്ടുകടയ്ക്ക് മുന്നിലാണ് സംഭവം നടന്നത്.കടയുടെ ബോർഡ് റോഡിൽ ഇറക്കി വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അതിക്രമത്തിലും കയ്യാങ്കളിയിലും എത്തിയത്. ബോർഡ് മാറ്റാൻ വെള്ളനാട് ശശി ആവശ്യപ്പെട്ടെന്നും കയടുമയും കുടുംബാംഗങ്ങളും എതിർത്തതും വാക്ക് തർക്കത്തിനിടയാക്കി. മൊബൈലിൽ ദൃശ്യം പകർത്തിയ കുട്ടിയുടെ കയ്യിലിരുന്ന ഫോൺ തട്ടിത്തെറിപ്പിച്ചതോടെ തർക്കം കയ്യാങ്കളിയായി. കുട്ടിയും കുടുംബാംങ്ങളും ചികിത്സ തേടിയിരുന്നു.
കുട്ടിയെ അടിച്ചത് ചോദ്യം ചെയ്ത സ്ത്രീകൾക്ക് നേരെയും ഇയാൾ കൈവീശി അടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. കോൺഗ്രസ് നേതാവായിരുന്ന വെളളനാട് ശശി അടുത്തിടെയാണ് സിപിഎമ്മിലേയ്ക്ക് വന്നത്
Discussion about this post