രാജ്യത്തെ ഒരു പൗരന്റെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ഇന്നത്തെ കാലത്ത് എന്ത് കാര്യത്തിനും ആധാർ കാർഡ് നിര്‍ബന്ധമാണ്. എന്നാൽ അത്രയേറെ പ്രധാനപ്പെട്ട രേഖ ആയതുകൊണ്ട് തന്നെ ഈ രേഖ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് തന്നെ ആധാർ വിവരങ്ങൾ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. ആധാർ വിവരങ്ങൾ സംരക്ഷിക്കാനുള്ള വഴികൾ എന്തൊക്കെയാണെന്ന് നോക്കാം…
ആധാർ നമ്പർ നിങ്ങൾക്ക് വെളിപ്പെടുത്താൻ താല്‍പ്പര്യമില്ലെങ്കിൽ ഒരു മാസ്‌ക്ഡ് ആധാർ അല്ലെങ്കിൽ ഒരു വെർച്വൽ ഐഡി ഉപയോഗിക്കുന്നതാണ് നല്ലത്. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക്
യഥാർത്ഥ നമ്പർ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യാം ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യാം.
നിങ്ങളുടെ ആധാർ രേഖകളിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പർ എപ്പോഴും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുക. കാരണം, നിങ്ങളുടെ ആധാറുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അറിയിപ്പുകളും ഒട്ടിപികളും നിങ്ങൾക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ നിങ്ങളുടെ ആധാർ ബയോമെട്രിക്‌സ് ലോക്ക് ചെയ്യാം. ആവശ്യമുള്ളപ്പോൾ അൺലോക്ക് ചെയ്യാൻ എളുപ്പമാണ്.
Discussion about this post