ഇന്നത്തെ കാലത്ത് ഏത് പ്രായക്കാരും നേരിടുന്ന വലിയൊരു പ്രശ്നമാണ് നര. പല പരീക്ഷണങ്ങൾ നടത്തി മടുത്ത് ഒടുവിൽ കെമിക്കൽ ഡൈ ആശ്രയിക്കുന്നവരാണ് എല്ലാവരും. എന്നാൽ, ഇതാണെങ്കിൽ മുടിയുടെ ആരോഗ്യം മോശമാക്കുകയും മുടികൊഴിച്ചിൽ കൂട്ടുകയും ചെയ്യുന്നു.
എന്നാൽ മുടി കറുപ്പിച്ച് അകാല നര നിമിഷ നേരം കൊണ്ട് മാറ്റാൻ വീട്ടുമുറ്റത്തെ ചില ചെടികള്‍ മാത്രം മതി. എന്തൊക്കെയാണെന്നല്ലേ…
പനിക്കൂർക്ക ഇല, കറിവേപ്പില, ചെമ്പരത്തി, തേയില പൊടി എന്നിവയാണ് ഈ പാക്ക് തയ്യാറാക്കാന്‍ വേണ്ടത്.
ഇതിനായി, ആദ്യം ഒന്നരകപ്പ് വെള്ളം എടുത്ത് അതിലേക്ക് ടേബിൾ സ്പൂൺ തേയിലപ്പൊടി ഇട്ടു നന്നായി തിളപ്പിച്ച് വറ്റിക്കുക. ഇത് തണുപ്പിക്കാന്‍ വെക്കണം. ഇതിന് ശേഷം അല്‍പ്പം രണ്ടോ മൂന്നോ ഇതൾ ചെമ്പരത്തി പൂവ്, പനിക്കൂർക്ക ഇല, ആവശ്യത്തി കറിവേപ്പില എന്നിവയും തണുത്ത തേയില വെള്ളവും ചേര്‍ത്ത് പേസ്റ്റ് രൂപത്തിൽ
അരച്ച് എടുക്കുക.
തലയില്‍ നന്നായി എണ്ണ തേച്ച് പിടിപ്പിച്ച ശേഷം അരച്ചെടുത്ത മിശ്രിതം കുറച്ച് തേയില വെളളം കൂടി ഒഴിച്ച് കുറുക്കിയെടുത്ത ശേഷം തലയിൽ തേച്ചു പിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ് ഇത് കഴുകി കളയുക. ഈ പാക്ക് ഏഴ് ദിവസം അടുപ്പിച്ച് തേച്ചാല്‍ നരച്ചമുടിയുടെ നിറം മാറുന്നതും കറുത്തുവരുന്നതും അറിയാൻ കഴിയും. മുടിവളരുന്നതിനും താരനെ അകറ്റുന്നതിനും ഇത് നല്ലതാണ്.
Discussion about this post