കോഴിക്കോട്; സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്ത് മുങ്ങിയ യൂട്യൂബറെ പിടികൂടി പോലീസ്. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂലിനെയാണ് പോലീസ് പിടികൂടിയത്. 49 കാരനായ ഇയാളെ ചേവായൂർ പോലീസ് വാഹനം തടഞ്ഞാണ് പിടികൂടിയത്.
മൂന്ന് മാസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ച് മുങ്ങുകയായിരുന്നു. പതിമൂന്നിലേറെ മൊബൈൽ ഫോൺ നമ്പർ മാറ്റി ഉപയോഗിച്ച പ്രതി തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു. ടവർ ലൊക്കേഷൻ പരിശോധിച്ച പോലീസ് പ്രതി ഇന്നലെ ഫറോക്കിൽ എത്തിയ വിവരം അറിഞ്ഞു. താൻ എത്തിയ വിവരം പോലീസ് അറിഞ്ഞെന്ന് മനസിലാക്കിയ പ്രതി രാത്രി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് എറണാകുളത്തേക്കുള്ള ബസിൽ കയറി. പോലീസ് പിന്തുടർന്ന് ബസ് തടഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു
Discussion about this post