യാത്ര ചെയ്യാൻ ഇഷ്ടമല്ലാത്തവരായി ആരുണ്ടല്ലേ? പുതിയ ആളുകൾ,പുതിയ സ്ഥലങ്ങൾ,രുചികൾ,ഭാഷ സംസ്‌കാരം എല്ലാം അനുഭവിച്ചറിഞ്ഞുള്ള യാത്രകൾ ജീവിതത്തെ നാം നോക്കികാണുന്ന രീതിയ്ക്ക് തന്നെ മാറ്റം വരുത്തുന്നു. പുതിയ സ്ഥലങ്ങൾ കാണാൻ പുറപ്പെടും മുൻപ് നാം യാത്ര ചെയ്യുന്ന ഇടത്തെ മികച്ച തമസസ്ഥലങ്ങൾ,ഭക്ഷണം എന്നിവ പ്രത്യേകം നോക്കിവയ്ക്കും. ഇവ രണ്ടും ശരിയായില്ലെങ്കിൽ യാത്ര യാത്രയാവില്ലെന്നാണ് ട്രിപ്പൻമാർ പറയുന്നത്.
താമസസ്ഥലങ്ങൾ മനോഹരവും വേറിട്ടതും ആയത് കൊണ്ട് മാത്രം ആളുകൾ തിക്കിത്തിരക്കി വരുന്ന അനേകം സ്ഥലങ്ങളുണ്ട് നമ്മുടെ ലോകത്ത്. അത്തരത്തിലുള്ള ചില താമസസ്ഥലങ്ങൾ പരിചയപ്പെട്ടാലോ. ലോകത്തിലെ ഏറ്റവും അധാസാരണമായ ചെറിയ ഹോട്ടൽമുറികളാണവ. കൊളംബിയയിലെ അപ്‌സൈക്കിൾ ചെയ്ത മലിനജല പൈപ്പുകൾ മുതൽ കാനഡയിലെ ആകാശത്ത് തൂക്കിയിട്ടിരിക്കുന്ന ഗോളങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.
ട്യൂബോ ഹോട്ടൽ, കൊളംബിയ
കൊളംബിയയിലെ രണ്ടാമത്തെ വലിയ മരുഭൂമിയായ ടാറ്റകോവയിൽ നിന്ന് 10 മിനിറ്റ് ഡ്രൈവ് ചെയ്താൽ മാത്രം മതി, ലാ ടാറ്റകോവയിലെ ട്യൂബോ ഹോട്ടലിൽ എത്തിച്ചേരാൻ. 37 എയർകണ്ടീഷൻ ചെയ്ത മുറികളാണ് ഹോട്ടലിൽ ഉള്ളത്.ഓരോന്നും രണ്ട് പേർക്ക് താമസിക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു. കോൺക്രീറ്റ് മലിനജല പൈപ്പുകൾ പുനരുപയോഗം ചെയ്താണ് ഈ ഹോട്ടൽമുറികൾ ഉണ്ടാക്കിയിരിക്കുന്നത്.
കാപ്‌സ്യൂൾ റൂമുകൾ, സിംഗപ്പൂർ
സിംഗപ്പൂരിലെ ചൈനാടൗൺ ഏരിയയിലെ ആകർഷകമായ ബ്രൂട്ടലിസ്റ്റ് കെട്ടിടത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന KINN Capsule, ഒരു അതുല്യമായ താമസ അനുഭവം പ്രദാനം ചെയ്യുന്നു. എയർകണ്ടീഷൻ ചെയ്ത ചെറിയ ക്യാബിനുകൾ, വിശാലമായ ഷെയർ ലോഞ്ച്, കോംപ്ലിമെന്ററി ഹൈ-സ്പീഡ് വൈഫൈ എന്നിവയുടെ സുഖസൗകര്യങ്ങൾ അതിഥികൾക്ക് ആസ്വദിക്കാനാകും. ലോക്കർ ഏരിയ,ലോഞ്ച് ഏരിയയും ഈ ഹോട്ടൽ നൽകുന്നുണ്ട്.
സ്ലീപ്പിംഗ് പോഡ്, പെറു
മലഞ്ചെരുവിൽ കിളിക്കൂട് തൂക്കിയിട്ടത് പോലെയുള്ള ഒരു ഗ്ലാസ് റൂം. നെഞ്ചിടിപ്പ് കൂട്ടുന്ന ഈ റൂമിൽ എങ്ങനെ താമസിക്കാനാണെന്നാണോ ചിന്ത? എന്നാൽ ഇത് മാത്രം അനുഭവിച്ചറിയാനായി പെറുവിലെ സേക്രഡ് വാലിയിലേക്ക് ദിനംപ്രതി നിരവധി പേരാണ് എത്തുന്നക്. സ്ലീപ്പിംഗ് പോഡിൽ 300 ഡിഗ്രികാഴ്ചകൾ കാണാൻ സാധിക്കും. കുത്തനെയുള്ള 400 മീറ്റർ കയറ്റം കയറിയിട്ട് വേണം ഈ സാഹസിക സ്യൂട്ടുകളിലെത്താൻ. ഒരു ബാത്ത്‌റൂം ഉൾപ്പെടെയാണ് റൂം.
ക്രിസ്തുമസ് ബോളുകൾ
കാനഡയിലെ വാൻകൂവർ ദ്വീപിലെ ഫ്രീ സ്പിരിറ്റ് സ്ഫിയേഴ്സ് എന്ന പേരിലുള്ള ഹോട്ടൽറൂമുകൾ വലിപ്പം കൂടിയ ക്രിസ്മസ് ബൗളുകൾ പോലെയാണ് കാണപ്പെടുന്നത്. കാടിന്റെ വശ്യത അനുഭവിച്ച് അറിഞ്ഞ് മരത്തിൽ തൂക്കിയിട്ട് ഗോളത്തിൽ ഒരുറക്കം. മനോഹരം അല്ലേ….
Discussion about this post