ന്യൂഡൽഹി : ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണവുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിമർശനങ്ങൾക്ക് മറുപടി നൽകി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. എക്‌സിലൂടെയാണ് കേന്ദ്രമന്ത്രി പ്രതികരിച്ചത്.
‘സർവകലാശാല എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒരു മെഡിറ്റേഷൻ ഹാൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സന്ദർഭത്തിലാണ് വിദ്യാർത്ഥികൾ ആന്തരിക ശക്തി പ്രാപ്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞാൻ സംസാരിച്ചത്. ദാരുണമായ ആ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കുട്ടികളെ പിന്തുണയ്ക്കുന്നതിനുള്ള സ്ഥാപനങ്ങളുടെയും കുടുംബങ്ങളുടെയും പ്രാധാന്യം ഞാൻ എടുത്തുകാണിച്ചു, ഒരു തരത്തിലും ഇരയെ അപമാനിക്കുകയോ അങ്ങനെ ഉദ്ദേശിക്കുകയോ ചെയ്തിട്ടില്ല,” നിർമ്മല സീതാരാമൻ പറഞ്ഞു.
അന്ന സെബാസ്റ്റ്യൻ പെരിവായിലിന്റെ മരണത്തിലേക്ക് നയിച്ച തൊഴിൽ അന്തരീക്ഷത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം ഉറപ്പ് നൽകിയിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
ധനമന്ത്രിയുടെ വാക്കുകൾ പ്രതിപക്ഷം വളച്ച് ഒടിക്കുകയായിരുന്നു. ഇരയെ അപമാനിക്കുകയാണെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു. ശിവസേനയുടെ (യുബിടി) രാജ്യസഭാ എംപി പ്രിയങ്ക ചതുര് വേദിയോട കൂടിയാണ് മന്ത്രി പ്രതികരിച്ചിരിക്കുന്നത്. ദൈവത്തിൽ വിശ്വസിക്കണമെന്നും ഏതുതരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ആത്മശക്തി വളർത്തിയെടുക്കണമെന്നുമുള്ള കേന്ദ്രമന്ത്രിയുടെ പരാമർശങ്ങളാണ് വിവാദത്തിന് വഴിവച്ചത്. നിർമ്മല സീതാരാമന്റെ വാക്കുകൾ അന്നയുടെ മരണവുമായി പ്രതിപക്ഷം കൂട്ടികലർത്തുകയായിരുന്നു.
Discussion about this post