ഇത് ഞങ്ങളുടെ ജയറാമേട്ടനല്ല. ഞങ്ങളുടെ ജയറാമേട്ടൻ ഇങ്ങനെയല്ല….. എന്ന ഡയലോഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ജയറാം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പുതിയ ഫോട്ടോയ്ക്കാണ് ആരാധകരുടെ ഇത്തരത്തിലുള്ള കമന്റ് .
കൈ കെട്ടിയിരുന്ന ചിരിക്കുന്ന ഫോട്ടോ ആണ് ജയറാം പങ്കുവച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് എന്തോ മാറ്റം സംഭവിച്ചിരിക്കുന്നു എന്നാണ് ആരാധകർ കുറിക്കുന്നത്. എന്തൊക്കെയായാലും ജയറാംമിന്റെ മാറ്റം ആരാധകർക്ക് ഇടയിൽ വൻ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ ഈ മാറ്റത്തിന് കാരണം എന്താണ് എന്നാണ് ചില ആരാധകർ ചോദിക്കുന്നത്.
തെലുങ്ക് പടത്തിന് വേണ്ടിയാണ് ഈ ഗെറ്റപ് ചെയ്ഞ്ച് എന്ന സംശയം പ്രകടിപ്പിക്കുകയാണ് ചിലർ. ഇപ്പോൾ മലയാള സിനിമകളെക്കാൾ ജയറാം തെലുങ്കിലും തമിഴിലുമൊക്കെയാണ് കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിയ്ക്കുന്നത്. തമിഴകത്തിന്റെ ജയറാമണ്ണനും, തെലുങ്ക് സിനിമയുടെ ജയറാം ഗാരുവുമായിരിക്കുന്നു ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട ജയറാമേട്ടൻ.
Discussion about this post