ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, തുടങ്ങി അനേകം സിനിമകളിൽ നായികയായി അഭിനയിച്ച നടിയാണ് കനക. ആദ്യമായി അഭിനയിച്ച ഗോഡ്ഫാദർ ഇന്നും ആരാധകർക്കിടയിൽ വൻ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ താരത്തിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ആരാധകരെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ചെന്നൈ മാളിൽ വച്ച് ഒരു ആരാധകൻ പകർത്തിയ ചിത്രങ്ങളാണിത്. ആരാധകർ ചോദിക്കുന്നത് ഇത് കനക തന്നെയാണോ …? തീരെ മനസിലാവുന്നില്ലല്ലോ എന്നാണ്. സ്ലീവ്ലെസ്സ് ഡ്രെസ്സുമിട്ട് ഏതോ മാളിൽ നിന്നുമെടുത്ത കനകയാണ് ചിത്രങ്ങളിലുള്ളത്.
2000ലാണ് കനക അഭിനയ രംഗത്ത് നിന്ന് അപ്രത്യക്ഷയാവുന്നത്. കുറേക്കാലം നിശബ്ദമായ ജീവിതം നയിക്കുകയായിരുന്നു. അതിനിടെ നടിയുടെ വ്യക്തിജീവിതം വലിയ ചർച്ചയായി മാറിയിരുന്നു. അമ്മയുടെ മരണത്തിന് ശേഷം അന്ധവിശ്വാസങ്ങളുടെ പടുകുഴിയിൽ നടി അകപ്പെട്ടിരുന്നു. മരിച്ചു പോയ അമ്മയുമായി സംസാരിക്കാൻ കഴിയുമെന്ന് പറഞ്ഞ് ഒരു സ്ത്രീ നടിയെ പറ്റിക്കുകയായിരുന്നു. ആ സ്ത്രീ വഴിയാണ് മുത്തുകുമരനുമായി അടുപ്പത്തിലായതും. എന്നാൽ ആ ബന്ധം വളരെ മോശമായ രീതിയിൽ അവസാനിച്ചു. അതിന് ശേഷം കനകയെ കുറിച്ച് യാതൊരു വിവരവുമില്ലാതെയാവുകയായിരുന്നു.
വലിയ വീടും സ്വത്തുക്കളുമൊക്കെ ഉണ്ടായിരുന്നെങ്കിലും ആരോരുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന അവസ്ഥയിലേക്ക് നടി എത്തി.കനകയ്ക്ക് മാനസിക രോഗമാണ്, കാൻസറാണ് എന്നൊക്കെയുള്ള ഗോസിപ്പുകളും ഇതിനിടയിൽ വന്നിരുന്നു. ആ സംഭവത്തിനിടയിലാണ് നടി കുട്ടി പത്മിനി കനകയെ വീട്ടിൽ പോയി സന്ദർശിക്കുകയും അവരുടെ സുഖവിവരം അന്വേഷിക്കുകയും ചെയ്തിരുന്നു. അതും സോഷ്യൽ മീഡിയയിൽ വൈറാലായിരുന്നു.
നടി സിനിമയിലേക്ക് തന്നെ തിരികെ വരണമെന്നാണ് ആരാധകർ ഇപ്പോൾ ആവശ്യപ്പെടുന്നത്. നിങ്ങളുടെ മടങ്ങി വരവിന് ഞങ്ങൾ കാത്തിരിക്കുകയാണെന്നും കമന്റുകളിലൂടെ ചിലർ നടിയോട് പറയുന്നു.
Discussion about this post