വാഹനം ഓടിക്കാനും റൈഡിന് പോകാനും പലർക്കും ഇഷ്ടമായിരിക്കും. ഒരു കാറോ ബൈക്കോ വാങ്ങി ദൂരയാത്ര പോകുന്നത് പലരുടെയും ബക്കറ്റ് ലിസ്റ്റിലുള്ള കാര്യമാണ്. പണം എത്ര ഉണ്ടായാലും ഓരോരാജ്യത്തും വാഹനം ഓടിക്കുന്നതിനും നിരത്തിൽ ഇറക്കുന്നതിനും പലതരം നിയമങ്ങൾ കാണും. ഇതൊക്കെ പാലിച്ചാലേ നല്ല ഡ്രൈവറാകാൻ സാധിക്കൂ. പ്രായപൂർത്തിയാകാത്ത ആളുകൾ വാഹനം ഓടിക്കരുതെന്നാണ് പലയിടങ്ങളിലെയും നിയമം അനുശാസിക്കുന്നത്. ഇങ്ങനെ കുട്ടികൾ വാഹനം ഓടിച്ചാൽ മാതാപിതാക്കൾക്ക് കനത്തശിക്ഷ വരെ ലഭിച്ചേക്കാം.
ഒഹിയോയിൽ നിന്നുള്ള ഒരുസംഭവം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. മാതാപിതാക്കൾ ഒപ്പം ഇല്ലാതെ 8 വയസുകാരി എസ്യുവി ഓടിച്ചത് 16 കിലോമീറ്ററാണ്. ഷോപ്പിംഗിന് പോകാനാണേ്രത എട്ടുവയസുകാരി കാറെടുത്ത് ഇറങ്ങിയത്. 25 മിനിറ്റ് നേരം കാണ്ടാണ് ഇത്രയധികം ദൂരം പെൺകുട്ടി സഞ്ചരിച്ചത്. ഒരാൾ കാറുമായി അശ്രദ്ധമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരിയാണ് പോലീസിനെ അറിയിച്ചത്.
ഉടൻതന്നെ പോലീസ് അന്വേഷിച്ച് ഇറങ്ങുകയും കുട്ടിയെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. കുട്ടിയാണ് വാഹനമോടിക്കുന്നത് എന്ന് അറിയാതെയാണ് വഴിയാത്രക്കാരി പോലീസിനെ വിളിച്ചത്. കാർ പിടികൂടിയപ്പോൾ ഡ്രൈവിംഗ് സീറ്റിൽ നിന്ന് പുറത്തിറങ്ങിയെ ആളെ കണ്ട് പോലീസും ഞെട്ടി.അമ്മയുടെ അനുവാദമില്ലാതെ അവരുടെ നിസ്സാൻ റോഗ് എടുത്താണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. കുട്ടിയെ കാണാനില്ല എന്നും പറഞ്ഞ് വീട്ടുകാർ പോലീസിൽ പരാതി അറിയിച്ചിരുന്നു. 3,500 രൂപയുമായിട്ടാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്.
Discussion about this post