എറണാകുളം : അന്തരിച്ച സിപിഎം നേതാവും അച്ഛനുമായ എംഎം ലോറൻസിന്റെ പൊതു ദർശനത്തിനിടെയുണ്ടായ തർക്കത്തിൽ തന്നെയും മകനെയും മർദ്ദിച്ചുവെന്ന പരാതിയുമായി ആശ ലോറൻസ്. സിപിഎം റെഡ് വളണ്ടിയർമാരാണ് എന്നെയും മകനെയും ഉപദ്രവിച്ചത് എന്നാണ് ആശ പരാതിയിൽ പറയുന്നത്. കൊച്ചി കമീഷണർക്കാണ് ആശ പരാതി നൽകിയിരിക്കുന്നത്.
മർദ്ദനത്തിൽ തനിക്ക് പരിക്ക് ഏറ്റിട്ടുണ്ടെന്നും തന്നെയും മകനെയും ഉപദ്രവിക്കാൻ പാർട്ടിക്ക് ഒപ്പം സഹോദരൻ എംഎൽഎ സജീവനും സഹോദരി ഭർത്താവ് ബോബനും കൂട്ടുനിന്നു എന്നും പരാതിയിൽ വ്യക്തമാക്കുന്നു. പരാതി കൊച്ചി നോർത്ത് പോലീസിന് കൈമാറി എന്ന് കമീഷണർ അറിയിച്ചു.
എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നൽകുന്ന കാര്യത്തിൽ തീരുമാനം എടുക്കാനായി മൂന്ന് മകളോടും ഉപദേശക സമിതിക്ക് മുന്നിൽ ഹാജരാവൻ നിർദേശിച്ചിട്ടുണ്ട്. ഓരോരുത്തർക്കും എന്താണ് പറയാൻ ഉള്ളത് എന്ന് ഉപദേശക സമിതി കേൾക്കും. അതിനുശേഷമായിരിക്കും ഒരു തീരുമാനത്തിലേക്ക് എത്തുക.
മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകണമെന്നാണ് അച്ഛൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതെന്ന് മകൻ എംഎൽ സജീവനും മകൾ സുജാതയും പറയുന്നത്. എന്നാൽ മതാചാരപ്രകാരം സംസ്‌കരിക്കണമെന്നാണ് അച്ഛൻ പറഞ്ഞിരിക്കുന്നത് എന്നാണ് ഇളയമകൾ ആശ പറയുന്നത്.
Discussion about this post