എറണാകുളം : നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാൻ നടനെ രാവിലെ വിളിച്ചു വരുത്തിയിരുന്നു.,ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിൽ ഇടവേള ബാബുവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ ജാമ്യത്തിൽ വിടും. ലൈംഗികശേഷി പരിശോധന നടത്തുകയും ചെയ്യും.
താര സംഘടനയായ അമ്മയിൽ അംഗത്വം നേടാനായി വിളിച്ചപ്പോൾ അപേക്ഷ പൂരിപ്പിക്കാൻ നടിയോട് ഫ്‌ളാറ്റിലേക്ക് വരാൻ ആവശ്യപ്പെടുകയും , നടിയുടെ കഴുത്തിൽ ചുംബിച്ചെന്നുമാണ് പരാതി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.
Discussion about this post