ബംഗളൂരു: ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറി കണ്ടെത്തി. ഷിരൂരിൽ മണ്ണിടിച്ചിൽ നടന്ന് 71ാം ദിവസമാണ് അർജുന്റെ ലോറി കണ്ടെത്തിയത്. ക്യാബിനകത്ത് മൃതദേഹം കണ്ടെത്തി. ഇത് അർജുന്റേതാണെന്നാണ് മൃതദേഹം.
രണ്ടുമാസത്തിലേറെയായി പലഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് അർജുന്റെ ലോറി കണ്ടെത്തിയത്. ഷിരൂർ അങ്കോലയിൽ ദേശീയപാത 66ൽ ജൂലൈ 16ന് രാവിലെ 8:45നുണ്ടായ മണ്ണിടിച്ചിലിലാണ് അർജുൻ ഉൾപ്പെടെ മൂന്നുപേരെ കാണാതായത്. അർജുന്റെ ലോറിക്കു പുറമേ മറ്റൊരു ടാങ്കറും കാണാതായിരുന്നു. ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിച്ചതോടെ ശനിയാഴ്ച രാവിലെയാണ് കാണാതായ അർജുനടക്കം മൂന്നുപേർക്കായുള്ള തെരച്ചിൽ ഗംഗാവലി പുഴയിൽ പുനരാരംഭിച്ചത്
Discussion about this post