ഒരു കാലത്ത് തെന്നിന്ത്യൻ ആരാധകരെ ത്രസിപ്പിച്ച താരമായിരുന്നു സിൽക്ക് സ്മിത എന്നവിജയലക്ഷ്മി. ആന്ധ്രാപ്രദേശുകാരിയായിരുന്നു താരം. വിവിധ ഭാഷകളിലായി നാനൂറ്റി അൻപതിലധികം കഥാപാത്രങ്ങൾ അവതരിപ്പിച്ച സിൽക്ക്എൺപതുകളിലെ ഇന്ത്യൻ സിനിമാവ്യവസായത്തിന്റെ നിർണായക സാന്നിധ്യമായിരുന്നു. 1960 ഡിസംബർ രണ്ടിന് ആന്ധ്രയിലെ ഏളൂർ ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിലാണ് സ്മിത ജനിച്ചത്. വിജയലക്ഷ്മി എന്നായിരുന്നു യഥാർത്ഥ പേര്. വീട്ടിലെ സാമ്പത്തിക പരാധീനതകളെ തുടർന്ന് എട്ടു വയസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ചെറുപ്രായത്തിൽ വിവാഹിതയായെങ്കിലും ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് ബന്ധം ഉപേക്ഷിച്ച് ചെന്നൈയിലെത്തി.
ഒരു നടിയുടെ ടച്ച് അപ് ആർടിസ്റ്റായി സിനിമയിലെത്തി. വൈകാതെ ചെറിയ റോളുകളിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവെച്ചു. ആന്റണി ഈസ്റ്റ്മാന്റെ ‘ഇണയെത്തേടി’ എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിൽ സ്മിത എന്ന പേര് സ്വീകരിച്ചു. എന്നാൽ, ചിത്രം റിലീസ് ചെയ്യാൻ വൈകി. വണ്ടിച്ചക്രമെന്ന തമിഴ് ചിത്രത്തിൽ സിൽക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ സ്മിത, സിൽക്ക് സ്മിതയായി. ഇന്ത്യൻ സിനിമയിലെ ഏറ്റവും ബോൾഡ് നടിയെന്നാണ് സിൽക്ക് സ്മിത അറിയപ്പെട്ടിരുന്നത് തന്നെ. തെന്നിന്ത്യയിലെ തന്നെ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിക്കുന്നതിനോടൊപ്പം തന്നെ അവരുമായി ചേർത്ത് ഗോസിപ്പുകളും ഉയർന്നിരുന്നു.
തെന്നിന്ത്യൻ സൂപ്പർതാരം രജനികാന്തും സിൽക്ക് സ്മിതയും തമ്മിൽ അവിഹിതമുണ്ടെന്ന തരത്തിൽ അന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. രജിനികാന്തും സിൽക്കും 1983ൽ പുറത്തിറങ്ങിയ ജീത് ഹമാരി ഹുയി, 1983ൽ പുറത്തിറങ്ങിയ തങ്ക മകൻ, പായും പുലി തുടങ്ങി നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അതേ സമയം ഈ ചിത്രങ്ങളിലെ സിൽക്ക് സ്മിതയുടെ ഗ്ലാമറസ് നൃത്തച്ചുവടുകൾ വിവാദങ്ങൾക്ക് വഴിവെച്ചു. ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്ത് തുടങ്ങിയപ്പോഴാണ് രജിനിയും സിൽക്കും പ്രണയത്തിലാണെന്ന് പ്രചരിച്ച് തുടങ്ങിയത്.
അത്യാവശ്യം ഗ്ലാമറസായിട്ടുള്ള ഗാനമായിരുന്നു രജനിയുടെ സിനിമയിലുണ്ടായിരുന്നത്. ഇത് താരങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന തലത്തിലേക്കാണ് എത്തിപ്പെട്ടത്. പിന്നാലെ വലിയ വിവാദമായി മാറുകയും ചെയ്തു. എന്നാൽ ഇതെല്ലാം ആരോ പടച്ചുവിച്ച ഗോസിപ്പുകൾ മാത്രമാണെന്ന് പിന്നീട് വ്യക്തമായി സിനിമാപ്രമോഷനായി നടിയുടെ പേരിനൊപ്പം പല പ്രമുഖരുടെയും പേരുകൾ ചേർക്കപ്പെട്ടിരുന്നു. സിനിമയ്ക്ക് വേണ്ടിയും അല്ലാതെയും പലരും തന്നെ ഉപയോഗിച്ചിരുന്നതായി സിൽക്കും വെളിപ്പെടുത്തിയിരുന്നു.
Discussion about this post