ഏറെക്കാലത്തെ പരീക്ഷണ,നിരീക്ഷണങ്ങൾക്കൊടുവിൽ ബൈബിളിൽ പരാമർശിച്ചിട്ടുള്ളതും ഇപ്പോഴില്ലാത്തുമായ മരം വളർത്തി ശാസ്ത്രജ്ഞർ. ജൂഡിയൻ മരുഭൂമിയിൽ നിന്നും കണ്ടെത്തിയ ആയിരം വർഷം പഴക്കമുള്ള വിത്തിൽ നിന്നാണ് മരം വളർത്തിയെടുത്തത്. 1980ൽ ഒരു ഗുഹയിൽനിന്നാണ് ഈ മരത്തിന്റെ വിത്ത് കണ്ടെത്തിയത്. ് 2010ൽ ഈ വിത്ത് ശാസ്ത്രജ്ഞർ നടുകയായിരുന്നുയ ഷെബ എന്ന് പേരിട്ടിരിക്കുന്ന ഈ മരത്തിന് ഇന്ന് പത്തടിയോളം ഉയരമുണ്ട്.
ഡിഎൻഎ പരിശോധന, രാസ, റേഡിയോകാർബൺ പരിശോധനകൾ എന്നിവയും ശാസ്ത്രജ്ഞർ മരത്തിൽ ചെയ്തു.എഡി 993 മുതൽ 1202 വരെയുള്ള കാലയളവിലേതാണ് ഈ വിത്തെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഇന്നത്തെ ലെവാന്റ് മേഖലയുടെ തെക്കൻ പ്രദേശത്തു നിലകൊണ്ടിരുന്ന മരങ്ങളിൽ നിന്നാകണം വിത്ത് ഇവിടെ വീണത്. ബൈബിളിൽ പരാമർശിച്ചിട്ടുള്ള ഔഷധശക്തിയുള്ള കുഴമ്പിന്റെ നിർമാണം ഒരു പക്ഷേ ഇതുപയോഗിച്ചായിരിക്കാമെന്ന് ഗവേഷകർ സംശയിക്കുന്നുണ്ട്.
ജെറമിയയുടെയും യെഹെസ്‌കേലിന്റെയും പുസ്തകങ്ങളിൽ പരാമർശിച്ചിരിക്കുന്ന ‘സോറി’ എന്ന ബൈബിൾ വൃക്ഷവുമായി ഷെബ ബന്ധപ്പെട്ടിരിക്കാമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. പുരാതന കാലത്ത്, സോറി അതിന്റെ വൊസനയ്ക്ക് മാത്രമല്ല, അതിന്റെ രോഗശാന്തി ഗുണങ്ങൾക്കും പേരുകേട്ടതായിരുന്നു. ആധുനിക ഫലസ്തീൻ, ജോർദാൻ, ഇസ്രായേൽ എന്നിവിടങ്ങളിൽ ഒരിക്കൽ വളർന്നുവന്നിരുന്ന, ദീർഘകാലം മുൻപ് നഷ്ടപ്പെട്ടുപോയ മരങ്ങളുടെ ഒരു പരമ്പരയെ ഷേബ പ്രതിനിധീകരിക്കുമെന്ന് ഗവേഷണം സൂചിപ്പിക്കുന്നു.
Discussion about this post