കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ക്രമ്ങ്ങൾ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായ ഡിഎൻഎ പരിശോധനയ്ക്കായുള്ള സാമ്പിളുകൾ ഇന്ന് ശേഖരിക്കും. രണ്ട് ദിവസത്തിനുള്ളിൽ ഇതിന്റെ ഫലം ലഭിക്കുമെന്നാണ് അധികൃതർ ലഭിക്കുന്നത്. ഇതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
അർജുന്റെ മൃതദേഹം എത്രയും വേഗം കുടുംബത്തിന് കൈമാറാനാണ് അധികൃതരുടെ നീക്കം. ഇതേ തുടർന്നാണ് നടപടിക്രമങ്ങൾ അതിവേഗം ആരംഭിച്ചത്. നിലവിൽ കാർവാറിലെ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും.
ഇന്നലെ വൈകീട്ടോടെയാണ് പരിശോധനയിൽ അർജുന്റെ ലോറി കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിൽ ആയിരുന്നു അർജുന്റെ മൃതദേഹം. അഴുകിയ നിലയിൽ ആയിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മണ്ണിടിച്ചിൽ ഉണ്ടായി 72 ദിവസത്തിന് ശേഷം ആണ് അർജുന്റെ മൃതദേഹം കണ്ടെത്തുന്നത്.
അതേസമയം അർജുന്റെ ലോറി പുഴയിൽ നിന്നും പൂർണമായി കരയിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ക്രെയിൻ ഉപയോഗിച്ച് കരകയറ്റാൻ ശ്രമിച്ചെങ്കിലും വടം പൊട്ടിപ്പോകുകയായിരുന്നു. ഇതോടെ ലോറി കരയിലേക്ക് എത്തിക്കാനുള്ള ശ്രമം അധികൃതർ താത്കാലികമായി ഉപേക്ഷിച്ചു. അർജുന് പുറമേ രണ്ട് പേരെ കൂടി ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതെ ആയിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരും.
Discussion about this post