തിരുവനന്തപുരം : ബലാത്സംഗ കേസ് പ്രതി നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷയുടെ പകർപ്പ് പുറത്ത്. 154 പേജുള്ള ഹർജിയാണ് സിദ്ദിഖ് കോടതിയിൽ സമർപ്പിച്ചത്. പരാതിക്കാരിയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുക്കാനാകില്ല എന്ന് ഹർജിയിൽ പറയുന്നു.ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത് മുൻ സുപ്രീം കോടതി വിധികൾക്കെതിരെന്ന് സിദ്ദിഖ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ലൈംഗിക ശേഷി പരിശോധനയ്ക്ക് താൻ തയ്യാറാണ്. അതിനായി കസ്റ്റഡിയിൽ എടുക്കേണ്ടതില്ലാല്ലോ. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ആരോപണമില്ല. താൻ തെളിവ് നശിപ്പിക്കുമെന്ന വാദം തെറ്റാണ്. പരാതിക്കാരി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഉന്നയിക്കുന്നത്. ആ ആരോപണങ്ങൾ ഹൈക്കോടതി പരിഗണിച്ചില്ല. കൂടാതെ തൻ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്നു എന്നാണ് പറയുന്നത് . എന്നാൽ അതിനും തെളിവുകൾ ഇല്ല. ഭയം കൊണ്ടാണ് പരാതി നൽകാത്തത് എന്ന വാദം തെളിക്കാനായില്ല. 5 കൊല്ലമായി പരാതിക്കാരി തനിക്കെതിരെ മാദ്ധ്യമങ്ങളിലൂടെ സംസാരിക്കുന്നുണ്ട്’. 14 പേർക്കെതിരെ പരാതിക്കാരി ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും ഹർജിയിൽ സിദ്ദിഖ് ആരോപിക്കുന്നു.
അതേസമയം ഹൈക്കോടതി മുൻകൂർ ജാമ്യഹർജി തള്ളിയിട്ട് മൂന്ന് ദിവസമായി. എന്നിട്ടും നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചുകളി തുടരുകയാണ്. എന്നാൽ സുപ്രീംകോടതി മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് വരെ പിടികൊടുക്കേണ്ടെന്നാണ് അഭിഭാഷകർ സിദ്ദിഖിനോട് നിർദേശിച്ചിരിക്കുന്നതെന്നാണ് വിവരം.
Discussion about this post