ഇന്ന് ചെറുപ്പക്കാർ നേരിടുന്ന പ്രശ്‌നമാണ് അകാലനര. മുടിയ്ക്കുള്ള സംരക്ഷണം കുറയുന്നതും കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ മുടിയിൽ ഉപയോഗിയ്ക്കുന്നതും സ്ട്രെസും മോശം വെള്ളവും നല്ലതല്ലാത്ത ഭക്ഷണശീലങ്ങളുമെല്ലാം ഇതിന് കാരണമാകുന്നു.ചെറുപ്പത്തിലേ മുടി നരയ്ക്കുന്നത് പല ചെറുപ്പക്കാരേയും മാനസികമായി പ്രതിസന്ധിയിലാക്കുന്ന ഒന്നാണ്. പലപ്പോഴും ഇതിന് പ്രതിവിധി ഇല്ലാത്തത് പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. മുടി നരക്കുന്നത് പലപ്പോഴും പ്രായമാവുന്നതിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്
നരവന്നാൽ ഡൈ ചെയ്യുകയാണ് പലരും കാണുന്ന പോംവഴി. വിപണിയിൽ പല രൂപത്തിലും പല പേരിലും കൃത്രിമ ഡൈ ലഭ്യമാണ്. ഇത്തരം ഡൈ മിക്കവാറും കെമിക്കലുകൾ അടങ്ങിയവയാണ്. മുടിയുടെ ആരോഗ്യത്തിനു മാത്രമല്ല, ശരീരത്തിന്റെ ആരോഗ്യത്തിനു പോലും ദോഷകരമായവയാണ് ഇവ പലപ്പോഴും. നരച്ച മുടി കറുപ്പാക്കാൻ ചില നല്ല പ്രകൃതിദത്ത വഴികളുണ്ട്. ഇത്തരം വഴികൾ പരീക്ഷിയ്ക്കുന്നതാണ് കൂടുതൽ നല്ലത്.
നമ്മുടെ അടുക്കളയിലെ പ്രധാനചേരുവകളിലൊന്നായി വെളുത്തുള്ളി ഉപയോഗിച്ച് തന്നെ നരമാറ്റിയാലോ? വെളുത്തുള്ളി തോലാണ് ഇതിനാവശ്യം. ഉപയോഗിക്കുന്ന വെളുത്തുള്ളി തോലുകൾ സൂക്ഷിച്ച് വയ്ക്കുക. ഒരു മാസമോ രണ്ട് മാസമോ കഴിയുമ്പോൾ അത്യാവശ്യം തൊലി ലഭിക്കും. ഇത് നന്നായി വെള്ളമയം മാറ്റി ഉണക്കിവയ്ക്കാം. ഈ തോൽ ഒരു പാൻ ചൂടാക്കി ഇതിലിട്ട് കറുക്കും വരെ ചൂടാക്കുക. വെളുത്തുള്ളിയുടെ തോൽ കറുത്ത് കരിഞ്ഞ് പൊടിയാകുന്ന പരുവത്തിൽ വേണം, ചൂടാക്കുവാൻ. കുറഞ്ഞ തീയിൽ ഇട്ടു ചൂടാക്കിയെടുക്കുന്ന രീതിയാണ് പെട്ടെന്നു പൊടിയുവാൻ നല്ലത്. പിന്നീട് ഇത് മിക്സിയിൽ പൊടിച്ചെടുക്കുക. നന്നായി അരിച്ച് നനുത്ത പൊടിയാക്കി മാറ്റുക. തുടർന്ന് ആവശ്യത്ത് ഒലീവ് ഓയിൽ ചേർത്ത് ഇളക്കുക. ഏകദേശം ഡൈ പരുവത്തിലാകുമ്പോൾ ഗ്ലാസ് ജാറിലാക്കി ഏഴ് ദിവസം സൂര്യപ്രകാശം കടക്കാത്തവിധത്തിൽ അടച്ച് സൂക്ഷിക്കുക. പിന്നീട് ഇത് മുടിയിൽ ഡൈ പുരട്ടുന്നതു പോലെ പുരട്ടാം. പുരട്ടി രണ്ടു മണിക്കൂർ നേരം ഇതു മുടിയിൽ വയ്ക്കണം. പിന്നീട് കഴുകാം. ആഴ്ചയിൽ രണ്ടു ദിവസം അൽപകാലം അടുപ്പിച്ചു ചെയ്താൽ മുടി പെട്ടെന്നു കറുക്കും. കൃത്രിമ ഡൈയുടെ യാതൊരു ദോഷവും ചെയ്യാത്ത ഒന്നാണിത്.
അതേസമയം നമ്മുടെ ജീവിതശൈലിയിലും കാതലായ മാറ്റങ്ങൾ വരുത്തിയാൽ പരിധിവരെ നരയുടെ സ്പീഡ് കുറയ്ക്കാൻ സാധിക്കും. പച്ചക്കറികൾ മുടിയുടെ വളർച്ചയ്ക്ക് നല്ലതാണ്. എന്നാൽ ഇവയിൽ തന്നെ ചീരയും ക്യാരറ്റുമാണ് ഏറ്റവും നല്ലത്. അതുകൊണ്ട് ഇവയെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കാൻ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിനും മുടിയുടെ കരുത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ആരോഗ്യത്തിന് വളരെ നല്ലതാണ്. മുട്ടയും ചിക്കനും മത്സ്യവും എല്ലാം ആരോഗ്യത്തിന് മാത്രമല്ല ആരോഗ്യമുള്ള മുടിയ്ക്കും ഗുണം ചെയ്യും. അതുകൊണ്ട് തന്നെ മുട്ടയും ചിക്കനും കഴിയ്ക്കുന്നത് മുടിയുടെ നര ഇല്ലാതാക്കും. മുടിയുടെ നരക്ക് മാത്രമല്ല മുടിക്ക് തിളക്കവും നിറവും നൽകി ആരോഗ്യം നൽകുന്നതിനും സഹായിക്കുന്നു.
Discussion about this post