ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ ഇക്കാലത്ത് ഇല്ല. എല്ലാവരും പച്ചക്കറികളും പഴങ്ങളുമൊക്കെ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണ് പതിവ്. ഇതെല്ലാം വാങ്ങിയ ഉടൻ കഴുകി തന്നെയാണ് നമ്മൾ ഫ്രിഡ്ജില്‍ വെക്കാറുള്ളത്.
എന്നാൽ, എല്ലാ പച്ചക്കറികളും പഴങ്ങളും ഇങ്ങനെ കഴുകി ഫ്രിഡ്‌ജിൽ വയ്ക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ഇങ്ങനെ കഴുകുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യും.
ഏതൊക്കെ പച്ചക്കറികള്‍ ആണ് കഴുകി വക്കാന്‍ പാടില്ലാത്തതെന്ന് അല്ലേ… കാരറ്റ്, ഓറഞ്ച്, കോളിഫ്ലവർ എന്നീ പച്ചക്കറികള്‍ കഴുകിയ ശേഷം വെള്ളം കളയാതെ ഫ്രിഡ്ജിൽ വച്ചാൽ അമിതമായ ഈർപ്പമുണ്ടാകും. ഇത് ഈ പച്ചക്കറികളില്‍ ബാക്ടീരിയ വളരാനും ഇവ ശരീരത്തിൽ എത്തുന്നത് രോഗം വരാനും സാധ്യത വർദ്ധിപ്പിക്കുന്നു.
കറിവേപ്പിലയും പച്ചമുളകുമെല്ലാം നന്നായി കഴുകി വേണം ഫ്രിഡ്‌ജിൽ സൂക്ഷിക്കാൻ. എന്നാല്‍, ഇവ കഴുകിയ ശേഷം വെളളം പൂർണമായും കളയണം. ഇല്ലെങ്കില്‍ പെട്ടെന്ന് ഇവ ചീത്തയാകാൻ സാദ്ധ്യതയുണ്ട്. ഒട്ടും വായു
കടക്കാത്ത ബോക്‌സുകളിൽ ആക്കി വേണം ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കാൻ.
ഉള്ളിയും ഉരുളക്കിഴങ്ങും ഫ്രിഡ്ജിൽ സൂക്ഷിക്കരുതെന്നതാണ് ആരോഗ്യ വിദഗ്ദ്ധർ
പറയുന്നത്. ഇവ ഒന്നിച്ചുവച്ചാൽ പെട്ടന്ന് അഴുകാൻ സാദ്ധ്യതയുണ്ട്. പാകം ചെയ് ആഹാരം നന്നായി അടച്ചു വേണം ഫ്രിഡ്‌ജിൽ വക്കാന്‍.
Discussion about this post