കൊച്ചി: നടൻ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആദ്യവിവാഹത്തിലെ മകൾ പാപ്പു എന്ന അവന്തിക. ആദ്യമായാണ് പാപ്പു അമ്മയ്ക്കും കുടുംബത്തിനും എതിരെ നടത്തുന്ന ആരോപണങ്ങളിൽ പ്രതികരിക്കുന്നത്. അച്ഛൻ പറയുന്നതിലൊന്നും സത്യമില്ലെന്നും തന്നേയും അമ്മയേയും മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിന് കൈയും കണക്കുമില്ലെന്നും മകൾ പറയുന്നു. എന്ത് നുണകൾ ആണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഞാൻ സംസാരിക്കാൻ പോകുന്നത് എന്നേയും എന്റെ മുഴുവൻ കുടുംബത്തേയും ബാധിക്കുന്ന ഒരു പ്രധാന വിഷയത്തെ കുറിച്ചാണ് എന്നുപറഞ്ഞുള്ള വീഡിയോ ആണ് ഇപ്പോൾ അവന്തിക ഷെയർ ചെയ്തത്. ഇത് സ്‌ക്രെിപ്റ്റഡോ, ആരെങ്കിലും പറഞ്ഞുകൊണ്ട് ഇട്ടതോ അല്ല . എന്റെ ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ ആണ് പാപ്പു പറയുന്നു.
എനിക്ക് എൻറെ അമ്മയും മുഴുവൻ കുടുംബവും ഇങ്ങനെ വിഷമിച്ചിരിക്കുന്നത് കണ്ട് എനിക്ക് മടുത്തു. എൻറെ കുടുംബം അങ്ങനെ തളർന്നിരിക്കുന്നത് കാണാൻ എനിക്ക് പറ്റില്ല. അത് കാണുമ്പോൾ എനിക്കും സങ്കടമാണ്. എന്നെയും ഇത് ബാധിക്കുന്നുണ്ട്. സ്‌കൂളിൽ പോകുമ്പോഴും യൂട്യൂബിൽ നോക്കുമ്പോഴും എന്നെയും എൻറെ അമ്മയേയും പറ്റി വ്യാജ ആരോപണങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. ഞാൻ സ്‌കൂളിൽ പോകുമ്പോൾ എൻറെ സുഹൃത്തുക്കൾ വരെ ചോദിക്കും അവര് പറയുന്നത് സത്യമാണോ ഇവര് പറയുന്നത് സത്യമാണോ എന്നൊക്കെ. എനിക്ക് അതിന് ഉത്തരം പറയാൻ പറ്റുന്നില്ല. സോഷ്യൽ മീഡിയയിൽ പലരും വ്യാജ വാർത്തകൾ നൽകുകയാണ്. എൻറെ അമ്മ മോശക്കാരിയാണെന്നൊക്കെയാണ് പറയുന്നത് അതൊന്നും സത്യമല്ലെന്ന് പാപ്പു പറയുന്നു.
മദ്യപിച്ച് വിട്ടിലെത്തുന്ന അച്ഛൻ തന്നെയും അമ്മയെയും ഉപദ്രവിക്കാറുണ്ടെന്നും ഒരിക്കൽ ചില്ല് കുപ്പി തനിക്കുനേരെ എറിയാൻ ശ്രമിച്ചെന്നും പാപ്പു വെളിപ്പെടുത്തി. അമ്മ കൈവെച്ച് തടഞ്ഞത് കൊണ്ടാണ് തനിക്കൊന്നും സംഭവിക്കാതിരുന്നതെന്നും മകൾ പറയുന്നു. തൻറെ അമ്മക്കും കുടുംബത്തിനുമൊപ്പം താൻ സന്തോഷവതിയാണെന്നും കുട്ടി വ്യക്തമാക്കി
ഒരു തവണ കോടതിയിൽ നിന്ന് എന്നെ ബലം പ്രയോഗിച്ച് ചെന്നൈയിൽ കൊണ്ടുപോയി. ഒരു മുറിയിൽ എന്നെ പൂട്ടിയിട്ടിട്ട് ഭക്ഷണം പോലും തന്നില്ല. അമ്മയെ വിളിക്കാൻ പോലും സമ്മതിച്ചില്ല. അങ്ങനെയുള്ളവരെയാണ് നിങ്ങൾ വിശ്വസിക്കുന്നത്. അച്ഛൻ പറയുന്നത് മുഴുവൻ നുണയാണ്. അടുത്തിടെ ഒരു ഇൻറർവ്യൂവിൽ അച്ഛൻ പറയുന്നുണ്ടായിരുന്നു എനിക്ക് അച്ഛനെ കാണാൻ അവകാശമില്ലേ എന്ന്. എനിക്ക് അച്ഛനെ അച്ഛൻറെ മുഖം കാണുകയോ സംസാരിക്കുകയോ വേണ്ട. എന്നെ ഇത്രയും ഇഷ്ടമാണെന്ന് പറയുന്ന ആൾ ഒരിക്കലെങ്കിലും എന്നെ വിളിച്ചിട്ടുണ്ടോ. അല്ലെങ്കിൽ ഒരു കത്തോ സമ്മാനമോ എന്തെങ്കിലും അയച്ചിട്ടുണ്ടോ. ഒന്നുമില്ലെന്ന് മകൾ പറയുന്നു.
Discussion about this post