കോഴിക്കോട് : നിലമ്പൂർ എം എൽഎ പിവി അൻവർ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായി ആഞ്ഞടിച്ചതിന് പിന്നാലെ പ്രതികരണവുമായി ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമ. ഇന്നോവ… മാഷാ അള്ളാ എന്നാണ് രമ പ്രതികരിച്ചത്. ഭർത്താവായ ടി പി ചന്ദ്രശേഖരന്റെ കൊലക്കേസിനെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫേസ്ബൂക്കിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്.
സിപിഎം വിട്ട് ആർഎംപി രൂപീകരിച്ച ടി.പിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഇന്നോവയിൽ മാഷാ അള്ളാ എന്നെഴുതിയിരുന്നു. അതുപോലെ അൻവറിനെ തേടിയും ഇന്നോവ എത്തുമോയെന്നാണ് കണ്ടറിയേണ്ടതെന്നാണ് പലരും ഇതിന് കമൻുകളായി വരുന്നത്.
റെവലൂഷ്യണറി മാർക്‌സിസ്റ്റ് പാർട്ടി (ആർ.എം.പി)യുടെ സ്ഥാപക നേതാവായ ടി.പി. ചന്ദ്രശേഖരനെ വടകരക്കടുത്തു വള്ളിക്കാട് വെച്ച് ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസ് ആണ് ടി.പി.ചന്ദ്രശേഖരൻ വധക്കേസ് . 2012 മെയ്‌ലാണ് സംഭവം.
വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു പി വി അൻവർ. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽ നിന്ന് പൂജ്യമായെന്നും പിണറായി എന്ന സൂര്യൻ കെട്ടുപോയെന്നും പി വി അൻവർ പറഞ്ഞു. പിണറായി വിജയനെ കണ്ടത് അച്ഛൻറെ സ്ഥാനത്താണ് എന്നിട്ടും അദ്ദേഹം തന്നെ ചതിച്ചെന്നടക്കം അൻവർ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അർഹത ഇല്ലെന്നും ഒഴിയണമെന്നും അൻവർ ആവശ്യപ്പെട്ടു.
സ്വർണക്കടത്ത് ഉൾപ്പെടെ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കുറ്റപ്പെടുത്തിയ പിവി അൻവർ മൂക്കിന് കീഴിൽ നടക്കുന്ന കാര്യങ്ങൾ പോലും പിണറായിക്ക് അറിയില്ലെന്ന് വിമർശിച്ചു. . കാര്യങ്ങൾ ഇങ്ങനെ പോയാൽ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായിയെന്നും അൻവർ പരിഹസിച്ചു. സിപിഎമ്മിൽ അടിമത്തമാണ് നടക്കുന്നത്. മരുമകൻ മുഹമ്മദ് റിയാസിന് വേണ്ടിയാകാം ഇതെല്ലാം. പാർട്ടിയിൽ ഒരു റിയാസ് മാത്രം മതിയോയെന്നും സഖാക്കൻമാർ ഇതാലോചിക്കണമെന്നും അൻവർ ചോദിക്കുന്നു .കാട്ടുകള്ളൻ ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കുന്നതെന്ന് നിലമ്പൂർ എംഎൽഎ കുറ്റപ്പെടുത്തി.
Discussion about this post