എത്ര പല്ല് തേച്ചാലും വായ്‌നാറ്റം ആണെന്ന പരാതിയാണോ? എങ്കിൽ നമ്മൾ ചെയ്യേണ്ട കുറച്ച് കാര്യങ്ങളുണ്ട്. വായിൽ നിന്നു വരുന്ന ദുർഗന്ധത്തെയാണു വായ്‌നാറ്റം അഥവാ ഹാലിടോസിസ് എന്നു പറയുന്നത്.ഏകദേശം 50 ശതമാനം ആളുകൾ, തങ്ങൾക്കു വായ്‌നാറ്റം ഉണ്ടെന്നു കരുതുന്നു. 90 ശതമാനം കേസുകളിലും വായക്കുള്ളിൽ തന്നെയുള്ള പ്രശ്‌നങ്ങളാണ് വായ്‌നാറ്റത്തിനു കാരണമാവുന്നത്. ബാക്കിയുള്ള കേസുകളിൽ ഇതിന് വായയുമായി ബന്ധമുണ്ടാവില്ല . വായിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ പല്ലിലും നാവിലും ബാക്ടീരിയകളുടെ സാന്നിധ്യം സൃഷ്ടിക്കും. ബാക്ടീരിയകൾ ഭക്ഷണപദാർത്ഥങ്ങൾ വിഘടിപ്പിക്കുമ്പോൾ ദുർഗന്ധമുള്ള ചില വാതകങ്ങൾ സൃഷ്ടിക്കപ്പെടുന്നു. പ്രധാനമായും അതിവേഗം വാതകമായി മാറുന്നതും ദുർഗന്ധമുള്ളതുമായ സൾഫർ സംയുക്തങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.
ദിവസവും നന്നായി ബ്രഷ് ചെയ്യാതിരുന്നാലോ പല്ലുകളുടെ ഇട വൃത്തിയാക്കാതിരുന്നാലോ അല്ലെങ്കിൽ ഭക്ഷണത്തിനു ശേഷം വായ ശുചിയാക്കാതിരുന്നാലോ ഭക്ഷണാവശിഷ്ടങ്ങൾ വായിൽ തങ്ങാനിടയാവും. ദന്തശുചിത്വം പാലിക്കാതിരുന്നാൽ പല്ലുകളിൽ ബാക്ടീരിയകൾ പ്ലേഖ്‌ല എന്ന പാട സൃഷ്ടിക്കുകയും അത് മോണയ്ക്ക് അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യും. പ്ലേഖ് പല്ലിനും മോണയ്ക്കുമിടയിലേക്ക് വളരാനുള്ള സാഹചര്യവുമുണ്ടായേക്കാം നാക്കിന്റെ ഉപരിതലത്തിലും ബാക്ടീരിയകൾ വളർന്നേക്കാം. ഇത് ദുർഗന്ധത്തിനു കാരണമാവുന്നു.
വായ വരണ്ടുണങ്ങുന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ്. പ്രമേഹം വായിൽ ഉമിനീരിന്റെ അഭാവം ഉണ്ടാക്കും, ഇത് വായ വരണ്ടതാക്കും. അധിക ദാഹവും അനുഭവപ്പെടും. പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ ഇത് അൾസർ, അണുബാധ, പല്ല് നശിക്കൽ എന്നിവയ്ക്കും കാരണമാകും.വായയും നാവും പൊള്ളുന്നതുപോലെ അനുഭവപ്പെടുന്നത് രക്തത്തിലെ അനിയന്ത്രിതമായ ഗ്ലൂക്കോസിന്റെ അളവുകൊണ്ടാകാം. ഇത് വരണ്ട വായ, കയ്പ് രുചി എന്നിവയ്ക്കും കാരണമാവും
അസഹ്യമായ വായ്നാറ്റം ദന്തക്ഷയം, മോണരോഗം എന്നീ ദന്തരോഗങ്ങളുടെ മാത്രമല്ല ചിലപ്പോൾ വൃക്കരോഗം, ആമാശയരോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവയുടെകൂടി ലക്ഷണമാകാം. അസഹ്യമായ വായ്നാറ്റം ഉണ്ടെങ്കിൽ രോഗാവസ്ഥ തിരിച്ചറിയുന്നതിന് പരിശോധന നടത്തണം.
പല്ല് നന്നായി തേക്കാൻ ശ്രദ്ധിക്കുന്നവർ പലപ്പോവും നാവിന്റെ കാര്യത്തിൽ അത്ര ശ്രദ്ധ കാണിക്കാറില്ല. പല്ല് പോലെ പ്രധാനമാണ് നാവും.നാവ് വടിച്ചില്ലെങ്കിൽ വായ് നാറ്റം അസഹനീയമാവാം. കൃത്യമായി പല്ല് തേയ്ക്കാത്തത് മൂലവും, നാവ് വൃത്തിയാക്കാത്തത് മൂലവും പല്ലിൽ കേട് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിൽ തന്നെ നാവിൽ ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞ് കൂടുന്നത് പല്ലുകളിൽ കേട് വരുന്നതിന് കാരണാകുന്നു. നാവ് കൃത്യമായി വൃത്തിയാക്കാതിരിക്കുന്നത് വായയിൽ ബാക്ടീരിയകൾ പെരുകുന്നതിന് കാരണമാകുന്നു. ഇത്തരത്തിൽ ബാക്ടീരിയകൾ പെരുകുന്നത് നിങ്ങളുടെ രോഗപ്രതിരോധശേഷിയെ ഇല്ലാതാക്കുന്നതിന് പ്രധാന കാരണമാണ്.
മധുരം കഴിക്കുന്നതും ഇടക്ക് ച്യൂയിംങ്ഗം ചവയ്ക്കുന്നതും വായ്നാറ്റം ഇല്ലാതാക്കാൻ സഹായിക്കും. ‘ഷുഗർ ഫ്രീ’ ച്യൂയിംങ്ഗം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ച്യൂയിംങ്ഗം ചവയ്ക്കുന്നത് വായിൽ ഉമിനീരിന്റെ സാന്നിധ്യം ഉറപ്പ് വരുത്തും. പഴവർഗ്ഗങ്ങൾ ഏതെങ്കിലും ഭക്ഷണത്തിനോടൊപ്പം കഴിക്കുന്നത് വായ്‌നാറ്റം അകറ്റാൻ സഹായിക്കും. വായ്നാറ്റം അകറ്റാൻ ഏറ്റവുമധികം സഹായിക്കുന്ന പഴവർഗ്ഗം ആപ്പിളാണ്.
Discussion about this post