ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനും ഇടത് പക്ഷത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച പി വി അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എംഎം മണി. വിമർശിക്കുന്നവരെല്ലാം ആ വഴിയ്ക്ക് പോകുകയേ ഉള്ളൂവെന്ന് മണി പറഞ്ഞു. അൻവറിന്റെ പ്രസ്താവനകൾക്ക് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു മണിയുടെ പ്രതികരണം.
ഞങ്ങളെ വിമർശിക്കുന്നവരുണ്ടാവും. ഞങ്ങളെ എതിർക്കുന്നവരുണ്ടാവും. അവരല്ലാം. ആ വഴിക്ക് പോവുക എന്നേ ഉള്ളൂ. അതൊന്നും ഞങ്ങളേ ബാധിക്കുന്ന കാര്യങ്ങളല്ല.ഞങ്ങളെ ബാധിക്കുന്നത് ഈ നാടിന്റെ പ്രശ്‌നങ്ങളാണ്- എംഎം മണി ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളും വിമർശനങ്ങളുമാണ് അൻവർ ഉന്നയിച്ചത്. പിണറായി വിജയൻ തന്നെ ചതിച്ചുവെന്നായിരുന്നു അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. തന്റെ അച്ഛന്റെ സ്ഥാനത്താണ് പിണറായി വിജയനെ കണ്ടത്. എന്നാൽ തന്നെ ചതിച്ചു. പിണറായി വിജയൻ എന്ന സൂര്യൻ കെട്ട് പോയി. മുഖ്യമന്ത്രിയുടെ ഗ്രാഫ് 100 ൽ നിന്നും പൂജ്യത്തിലേക്ക് ആയി. ആഭ്യന്തര വകുപ്പ് ഭരിക്കാൻ മുഖ്യമന്ത്രിയ്ക്ക് അർഹതയില്ലെന്നും അൻവർ കുറ്റപ്പെടുത്തി. പി ശശി കാട്ടുകള്ളൻ ആണെന്നും അൻവർ പറഞ്ഞു.
Discussion about this post