തിരുവനന്തപുരം : പി വി അൻവറിനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന. അൻവർ കാണിക്കുന്നത് അൽപ്പത്തരമാണ്. പാർലമൻററി പാർട്ടി അംഗത്വം പാർട്ടിയെ തിരുത്താനുള്ള പദവിയല്ലെന്നും സിപിഎം പ്രസ്താവനയിൽ പറയുന്നു.
‘അൻവർ ഉന്നയിച്ച പരാതികളിൽ അന്വേഷണം നടക്കുകയാണ്. സർക്കാർ ഒരു മാസത്തിന് അകം അന്വേഷണം പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നു. പാർട്ടിയിലും സർക്കാരിലും വിശ്വാസമുള്ള ആരും പരസ്യ പ്രസ്താവനക്ക് തയ്യാറാകുമായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റായി ചിത്രീകരിക്കാനുളള ശ്രമങ്ങളുണ്ടായി’. വാർത്താക്കുറിപ്പിൽ പറയുന്നു.
വലതുപക്ഷ രാഷ്ട്രീയക്കാരുടെ പ്രചരണങ്ങളാണ് അൻവർ ഏറ്റെടുത്ത് നടപ്പാക്കുന്നത്. പാർട്ടിയെ തകർക്കുകയാണ് ലക്ഷ്യം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
Discussion about this post